ഇന്ദ്രന്‍സ് ചിത്രങ്ങള്‍ക്ക് മാത്രമായി കാത്തിരിക്കുന്ന ആരാധകരുണ്ട്. അദ്ദേഹത്തിന്റെതായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് വാമനന്‍. ഈയടുത്ത് പുറത്തുവന്ന മോഷന്‍ പോസ്റ്ററിനെപ്പോലും 10 ലക്ഷത്തില്‍ കൂടുതല്‍ കാഴ്ചക്കാര്‍ ഉണ്ടായി.സിനിമയുടെ ടീസര്‍ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പുറത്തുവരും.
നവാഗതനായ എ.ബി ബിനില്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്നു. ഒരു മലയോര ഗ്രാമത്തിലെ ഹോം സ്റ്റേ മാനേജരായി ജോലിനോക്കുന്ന കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു.ബൈജു, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി ,മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
#Indrans #vamanan #abbinil #moviegaang #vamananmovie #oppra