Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ഞ് പിറന്ന് രണ്ടാമത്തെ ദിവസം എന്റെ മറുപിള്ള ജഗത്ത് കൊണ്ട് പോയി കുഴിച്ചിട്ടു: അമല പോൾ

ഇലെെ എന്നാണ് അമല പോളിന്റെയും ജ​ഗത് ദേശായിയുടെയും മകന്റെ പേര്.

Amala Paul

നിഹാരിക കെ.എസ്

, ശനി, 17 മെയ് 2025 (15:52 IST)
സ്വകാര്യജീവിതത്തെ കുറിച്ച് തുറന്നു പറയുന്നതിൽ നടി അമല പോൾ മടി കാണിക്കാറില്ല. ജ​ഗത് ദേശായിയുമായുള്ള വിവാഹവും കുഞ്ഞിന്റെ ജനനവുമെല്ലാം അമല പോളിനെ ഒരുപാട് മാറ്റിയിരിക്കുന്നു. ​ഗോവയിൽ വെച്ച് പരിചയപ്പെട്ട ഇരുവരും വളരെ പെട്ടെന്ന് അടുത്തു. ജ​ഗത്തിനെ കണ്ട് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ താൻ ​ഗർഭിണിയായെന്നാണ് അമല പോൾ പറയുന്നത്. ഇലെെ എന്നാണ് അമല പോളിന്റെയും ജ​ഗത് ദേശായിയുടെയും മകന്റെ പേര്. 
 
ഭർത്താവിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ അമല പോൾ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുഞ്ഞ് ജനിച്ച ശേഷമുണ്ടായ ഒരു സംഭവമാണ് അമല പോൾ പങ്കുവെച്ചത്. തന്റെ മറുപിള്ള ജഗത്ത് പൂജാചടങ് ചെയ്ത് ആചാരപ്രകാരം കുഴിച്ചിട്ടുവെന്ന് അമല പറയുന്നു.
 
'കുഞ്ഞിനൊപ്പം മറുപിള്ളയും നമ്മൾക്കൊപ്പം ട്രാവൽ ചെയ്യുകയല്ലേ. പണ്ട് കാലത്ത് ഒരു ചടങ്ങുണ്ടായിരുന്നു. പഴയ തലമുറകൾ ചെയ്തിട്ടുണ്ട്. കുഞ്ഞ് പിറന്ന ശേഷം മറുപിള്ള കുഴിച്ചിടും. പൂജാചടങ്ങ് ചെയ്താണ് അത് ചെയ്യുക. അതിന്റെ മറ്റൊരു അർത്ഥം ഒരു സ്ത്രീക്ക് അത് വരെയുണ്ടായിരുന്ന ട്രോമയും നെ​ഗറ്റിവിറ്റിയും മറുപിള്ളയിലൂടെ പോകും. അമ്മയ്ക്കും കുഞ്ഞിനും ഇനി പുതിയ ജന്മമാണ്. ജ​ഗത് ആണ് എന്റെ മറുപിള്ള കുഴിച്ചിട്ടത്. ഞാൻ ഹോസ്പിറ്റലിലായിരുന്നു. കുഞ്ഞ് പിറന്ന് രണ്ടാമത്തെ ദിവസം മറുപിള്ള കൊണ്ട് പോയി കുഴിച്ചിട്ടു.
 
കുഴിച്ചിട്ട ശേഷം ജ​ഗത് എന്നോട് വന്ന് പറഞ്ഞത് ഇതറിയാമായിരുന്നെങ്കിൽ ആദ്യം കാണുമ്പോൾ പിക്കപ്പ് ലെെനായി നിന്റെ മറുപിള്ള കുഴിച്ചിട്ടോയെന്ന് ചോദിച്ചേനെയെന്നാണ്. ഈ പേര് തന്റെയും ജ​ഗത്തിന്റെയും പ്രണയകഥ സിനിമയാകുമ്പോൾ ഇടണമെന്നുണ്ടെന്നും അമല പോൾ പൊട്ടിച്ചിരിയോടെ പറഞ്ഞു. ഞങ്ങളുടെ സ്റ്റോറി ഒരു സിനിമയാക്കണമെന്ന് ഞാനും ജ​ഗത്തും എപ്പോഴും പറയും. ഈ പേര് ഉൾക്കൊള്ളാൻ പ്രേക്ഷകർ തയ്യാറാണോ എന്ന് തനിക്കറിയില്ല', അമല പോൾ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കമ്മ്യൂണിസവും കരിമീനും വേണമെങ്കിൽ കേരളത്തിലേക്ക് പോണം, വേറെ എവിടെയും കിട്ടില്ല': കമൽ ഹാസൻ