Webdunia - Bharat's app for daily news and videos

Install App

ആരാണ് അമല പോളിന്റെ കാമുകന്‍ ജഗത്? കൂടുതല്‍ അറിയാം

കെ ആര്‍ അനൂപ്
വെള്ളി, 27 ഒക്‌ടോബര്‍ 2023 (10:01 IST)
അമല പോള്‍ ഇന്നലെ 32-ാം പിറന്നാള്‍ ആഘോഷിച്ചു.നടിയുടെ ജന്മദിനാഘോഷം ഒരു പ്രൊപ്പോസല്‍ സീനായി മാറി.കാമുകന്‍ ജഗത് ദേശായിക്കൊപ്പമുള്ള വിവാഹം ഉടന്‍ ഉണ്ടാകും.
 
അമല പോളിന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ നടിയുടെ പ്രതിശ്രുത വരന്‍ ജഗത് ദേശായി ആരാണെന്ന ചോദ്യം ഉയരുന്നു.അമല പോളിന്റെ കാമുകന്‍ ജഗത് ദേശായി, ഗുജറാത്ത് സ്വദേശിയാണ്.വരന് സിനിമയുമായി യാതൊരു ബന്ധവുമില്ല.
  
ജഗത് ദേശായി ഒരു ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി പ്രൊഫഷണലാണെന്നാണ് റിപ്പോര്‍ട്ട്. നോര്‍ത്ത് ഗോവയില്‍ സ്ഥിതി ചെയ്യുന്ന ഒരു ആഡംബര ഹോംസ്റ്റേ പ്രോപ്പര്‍ട്ടിയില്‍ സെയില്‍സ് മേധാവിയായി അദ്ദേഹം വര്‍ക്ക് ചെയ്യുകയാണ്.
 
അമല പോളിന്റെ കാമുകന്‍ ഗുജറാത്ത് സ്വദേശിയാണെങ്കിലും ഇപ്പോള്‍ ഗോവയിലാണ് താമസം. ജഗത് തന്റെ കരിയറിനായി വടക്കന്‍ ഗോവയിലേക്ക് താമസം മാറി. ഫിറ്റ്നസിന് ഏറെ ശ്രദ്ധ കൊടുക്കുന്ന ആളാണ്. യാത്രകളെ പ്രണയിക്കുന്ന ജഗതിനെ വേഗത്തില്‍ അമലയ്ക്ക് ഇഷ്ടമായി.
 
അമല പോള്‍ ഒരു മൃഗസ്‌നേഹിയാണ്, വളര്‍ത്തുനായകളോട് പ്രതേക ഇഷ്ടമാണ് ജഗതിന്.
 
ജഗത് ദേശായി നടിയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'ജിപ്‌സി ക്യൂന്‍ യെസ് പറഞ്ഞു'എന്നാണ് ജഗത് വീഡിയോയ്ക്ക് താഴെ എഴുതിയിരിക്കുന്നത്. വെഡ്ഡിംഗ് ബെല്‍സ് എന്ന ഹാഷ്ടാഗോടെ ജഗത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
ജഗത്തിന്റെ പ്രൊപ്പോസല്‍ അമല സ്വീകരിക്കുന്നതും അദ്ദേഹത്തിന് സ്‌നേഹ ചുംബനം നല്‍കുന്നതും വീഡിയോയില്‍ കാണാനാകുന്നു. വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
 
2014 ല്‍ തമിഴ് സംവിധായകന്‍ എ.എല്‍ വിജയി അമല വിവാഹം ചെയ്തിരുന്നു. പിന്നീട് വിവാഹമോചിതയായി.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments