Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ 100 കോടി ക്ലബ്ബില്‍, ബാലയ്യയുടെ 'ഭഗവന്ത് കേസരി'ഇതുവരെ നേടിയത്

bhagavanth Kesari a Balayya film Bhagavanth Kesari

കെ ആര്‍ അനൂപ്

, വ്യാഴം, 26 ഒക്‌ടോബര്‍ 2023 (10:29 IST)
കരിയറിലെ ഏറ്റവും ഉയര്‍ന്ന സമയത്തിലൂടെയാണ് നന്ദമുരി ബാലകൃഷ്ണ കടന്ന് പോകുന്നത്. തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ എത്തിക്കാന്‍ അദ്ദേഹത്തിനായി. ലിയോ സിനിമയ്‌ക്കൊപ്പം പ്രദര്‍ശനത്തിന് എത്തിയ ഭഗവന്ത് കേസരി ഏഴ് ദിവസം കൊണ്ട് 100 കോടി തൊട്ടു.
 
അനില്‍ രവിപുടി സംവിധാനം ചെയ്ത 'ഭഗവന്ത് കേസരി'ആഗോള ബോക്‌സോഫീസിലാണ് 100 കോടി കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ദസറ അവധിക്ക് ശേഷം വന്ന പ്രവര്‍ത്തി ദിനത്തില്‍ വന്‍ ഇടിവാണ് ചിത്രത്തിന് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 70 കോടി നേടാന്‍ സിനിമയ്ക്കായി. ബുധനാഴ്ച മാത്രം 6 കോടി നേടാന്‍ സിനിമയ്ക്കായി.
 
ബാലയ്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളായ 'അഖണ്ഡ', 'വീരസിംഹ റെഡ്ഡി' ഹിറ്റായി മാറിയിരുന്നു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയും സുരേഷ് ഗോപിയും കടുത്ത സൗന്ദര്യ പിണക്കത്തില്‍ ആയിരുന്നു; ആ കല്യാണ ചടങ്ങിനു വന്നിട്ട് ഇരുവരും മിണ്ടിയില്ല !