Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 23 April 2025
webdunia

"നന്ദി പ്രസംഗം കൊറിയൻ ഭാഷയിൽ, ഇത്തരക്കാർ അമേരിക്കയെ നശിപ്പിക്കും": പാരസൈറ്റ് സംവിധായകനെതിരെ അമേരിക്കൻ ടി വി അവതാരകൻ

ഓസ്കാർ

അഭിറാം മനോഹർ

, തിങ്കള്‍, 10 ഫെബ്രുവരി 2020 (15:49 IST)
ഓസ്കാർ അവാർഡുകളിൽ ഏറ്റവും ശ്രദ്ധേയമായത് ഒന്നിനായിരുന്നു ലോകം ഇന്ന് സാക്ഷ്യം വഹിച്ചത്. ചരിത്രത്തിൽ ആദ്യമായി ഒരു വിദേശഭാഷചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്‌കാർ പുരസ്കാരം നേടി എന്നതാണ് ഇന്നത്തെ അവാർഡ് ദാനത്തെ വിശേഷമുള്ളതാക്കിയത്. ബോങ്ജൂ ഹോ സംവിധാനം ചെയ്ത കൊറിയൻ ചിത്രമായ പാരസൈറ്റാണ് ആ ചരിത്രനേട്ടം സ്വന്തമാക്കിയത്. 92ആമത് ഓസ്‌കാർ പ്രഖ്യാപിച്ചപ്പോൾ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച അന്താരാഷ്ട്ര ചിത്രം എന്നിങ്ങനെ പ്രധാനപ്പെട്ട നാല് അവാർഡുകളുമായി പരിപാടിയിൽ ശ്രദ്ധേയമായതും പാരസൈറ്റ് തന്നെ.
 
എന്നാലിപ്പോൾ 4 അവാർഡുകൾ വാങ്ങി ഓസ്കാർ വേദിയിൽ ചരിത്രം സൃഷ്ടിച്ച പാരസൈറ്റ് സംവിധായകനെതിരെ വംശീയ പ്രസ്താവനയുമായി വന്നിരിക്കയാണ് അമേരിക്കയിലെ ടി.വി അവതാരകനായ ജോണ്‍ മില്ലര്‍. പുരസ്കാരം വാങ്ങിയ ശേഷം ബോങ്ജൂ ഹോ കൊറിയൻ ഭാഷയിൽ നന്ദി പറഞ്ഞതാണ് മില്ലറെ ചൊടിപ്പിച്ചത്.
 
"ബോങ്ജൂ ഹോ എന്ന് പേരുള്ള ഒരു മനുഷ്യൻ 1917 എന്ന ചിതവും വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡും നിലനിൽക്കെ മികച്ച തിരക്കഥക്കുള്ള അവാർഡ് സ്വന്തമാക്കി. ഗ്രേറ്റ് ഹോണര്‍ താങ്ക് യു. എന്ന് പറഞ്ഞതിന് ശേഷം കൊറിയൻ ഭാഷയിലാണ് പിന്നീട് അയാൾ സംസാരിച്ചത്. ഇത്തരത്തിലുള്ള ആളുകൾ അമേരിക്കയുടെ നാശത്തിനാണ് : ജോൺ മില്ലർ ട്വീറ്ററിൽ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാമാങ്കത്തിന്‍റെ വിജയമെന്തെന്ന് എല്ലാവരും കാണാന്‍ പോകുന്നതേയുള്ളൂ, കാവ്യ ഫിലിംസിന്‍റെ അടുത്ത ചിത്രത്തിലും മമ്മൂട്ടി ? !