Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാര്‍ഷിക വരുമാനം 1.5 കോടി; അമിതാഭ് ബച്ചന്റെ അംഗരക്ഷകന്‍ ജിതേന്ദ്ര ഷിന്‍ഡെയ്ക്ക് സസ്‌പെന്‍ഷന്‍

Amitab Bachan
, ബുധന്‍, 16 ഫെബ്രുവരി 2022 (19:29 IST)
അമിതാഭ് ബച്ചന്റെ അംഗരക്ഷകനായിരുന്ന ജിതേന്ദ്ര ഷിന്‍ഡെയ്ക്ക് സസ്‌പെന്‍ഷന്‍. വാര്‍ഷിക വരുമാനം 1.5 കോടിയാണെന്ന് പുറത്തുവന്നതിനു പിന്നാലെ ഇയാളെ കഴിഞ്ഞ ഓഗസ്റ്റില്‍ സ്ഥലം മാറ്റിയിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഷിന്‍ഡെയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 
 
ജിതേന്ദ്ര ഷിന്‍ഡെ 1.5 കോടി രൂപ വാര്‍ഷിക വരുമാനം നേടിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വകുപ്പ് തല അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. മുംബൈ പൊലീസ് വകുപ്പിലെ കോണ്‍സ്റ്റബിളായ ഷിന്‍ഡെയെ അമിതാഭ് ബച്ചന്റെ സ്ഥിരം അംഗരക്ഷകരില്‍ ഒരാളായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി അദ്ദേഹം ബിഗ് ബിയുടെ അംഗരക്ഷകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അടുത്തിടെ, ഷിന്‍ഡെയ്ക്ക് 1.5 കോടി രൂപ വാര്‍ഷിക വരുമാനമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നു. ഈ പണം ഷിന്‍ഡെ ബിഗ് ബിയില്‍ നിന്നോ മറ്റാരെങ്കിലുമാണോ പണം സമ്പാദിച്ചതെന്ന് മുംബൈ പോലീസ് ഇപ്പോള്‍ അന്വേഷിക്കുകയാണ്..
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് ദേവരകൊണ്ടയുമായി ഡേറ്റിംഗിലാണോ? ഒടുവിൽ മനസ്സ് തുറന്ന് രശ്‌മിക മന്ദാന