Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കഴിവ് പാരമ്പര്യമാണ്',വിസ്മയ മോഹന്‍ലാലിന് മലയാളത്തില്‍ ആശംസകള്‍ അറിയിച്ച് അമിതാഭ് ബച്ചന്‍

'കഴിവ് പാരമ്പര്യമാണ്',വിസ്മയ മോഹന്‍ലാലിന് മലയാളത്തില്‍ ആശംസകള്‍ അറിയിച്ച് അമിതാഭ് ബച്ചന്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 23 ഫെബ്രുവരി 2021 (15:10 IST)
മോഹന്‍ലാലും പ്രണവും സിനിമയുടെ ലോകത്ത് ആണെങ്കില്‍ വിസ്മയ ആകട്ടെ എഴുത്തിന്റെയും ചിത്രം വരയുടെയും പിറകെയാണ്. 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പുസ്തകം എഴുതിയ വിസ്മയയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍.പുസ്തകം തനിക്ക് അയച്ചു തന്നതിന് മോഹന്‍ലാലിന് നന്ദിയും അദ്ദേഹം അറിയിച്ചു. 'എന്റെ എല്ലാവിധ ഭാവുകങ്ങളും'എന്ന് മലയാളത്തില്‍ എഴുതി കൊണ്ടാണ് ബച്ചന്റെ ആശംസ.
 
'കവിതകളുടെയും ചിത്രങ്ങളുടെയും ഏറ്റവും സൃഷ്ടിപരമായ സെന്‍സിറ്റീവ് യാത്ര. കഴിവ് പാരമ്പര്യമാണ്.എന്റെ എല്ലാ വിധ ഭാവുകങ്ങളും'- അമിതാഭ് ബച്ചന്‍ കുറിച്ചു.
 
വിസ്മയയുടെ കഥകളും കവിതകളും ചിത്രങ്ങളുമാണ് 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പുസ്തകത്തില്‍ ഉള്ളത്. ഫെബ്രുവരി 14നാണ് പുസ്തകം പുറത്തിറങ്ങിയത്.പെന്‍ഗ്വിന്‍ ബുക്ക്സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷങ്കര്‍-രാം ചരണ്‍ ചിത്രത്തില്‍ നായികയാകാന്‍ രശ്മിക മന്ദാന, പുതിയ വിവരങ്ങള്‍ ഇതാ !