Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിഫലം കുറയ്‌ക്കണമെന്ന പരസ്യമായി ആവശ്യപ്പെട്ടു, അമ്മയ്‌ക്ക് അതൃപ്‌തി

പ്രതിഫലം കുറയ്‌ക്കണമെന്ന പരസ്യമായി ആവശ്യപ്പെട്ടു, അമ്മയ്‌ക്ക് അതൃപ്‌തി
, ഞായര്‍, 7 ജൂണ്‍ 2020 (14:01 IST)
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടതിൽ താരസംഘടനക്ക് അതൃപ്‌തി.നേരിട്ടറിയിച്ച് ഇക്കാര്യത്തിൽ കൂടിയാലോചന നടത്തണമായിരുനുവെന്നും അല്ലാതെ ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടത് ശരിയായില്ലെന്നുമാണ് അമ്മ സംഘടനയിലെ പല അംഗങ്ങളും നിലപാടെടുത്തതെന്ന് അമ്മ നേതൃത്വം വ്യക്തമാക്കി.
 
മലയാള സിനിമയില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലചിത്ര സംഘടനകൾക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തയച്ചിരുന്നു. എത്രയും വേഗം പ്രതികരണം അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.തിയേറ്റർ തുറന്നാലും കൊവിഡ് പശ്ചാത്തലത്തിൽ ആളുകൾ തിയേറ്ററുകളിലേക്ക് എത്തുമെന്ന് ഉറപ്പില്ലെന്നും ഇത് ചിത്രത്തിന്റെ സാറ്റലൈറ്റ്, ഓവര്‍സീസ് റൈറ്റുകളില്‍ വലിയ കുറവുണ്ടാക്കുമെന്നും അതിനാൽ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വലിയ അളവില്‍ പ്രതിഫലം കുറയ്ക്കണമെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തിൽ ആവശ്യപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ സമൂഹമാധ്യമങ്ങളിൽ നിന്നും ഒരു ഇടവേളയെടുക്കുന്നു- ഉണ്ണി മുകുന്ദൻ