Webdunia - Bharat's app for daily news and videos

Install App

പുരുഷന്മാർക്കാകെ അപമാനം - അമ്മ ഉടൻ ഇടപെടണം : ഉർവശി

എ കെ ജെ അയ്യർ
ഞായര്‍, 25 ഓഗസ്റ്റ് 2024 (13:30 IST)
തിരുനന്തപുരം : സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ അമ്മ സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണിത് എന്നു സിനിമാനടി ഉര്‍വശി പറഞ്ഞു. ജസ്റ്റിസ് ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചു അഭിപ്രായം പറയവേയാണ് ഇവര്‍ ഇത് പറഞ്ഞത്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ ആ സ്ഥാനം വേണ്ടെന്നു പറയാന്‍ അവര്‍ക്ക് കഴിയണമെന്നും അതാണു പക്വതയെന്നും ഉര്‍വശി പറഞ്ഞു.
 
സിനിമയില്‍ മോശം അനുഭവം ഉണ്ടായ വര്‍ക്കൊപ്പമാണ് താനും എന്നു പറഞ്ഞ ഉര്‍വ്വശി അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉടന്‍ വിളിച്ചു കൂട്ടണമെന്നും ആവശ്യപ്പെട്ടു. 
 
പുരുഷന്‍മാര്‍ക്ക് എതിരായാണ് ആരോപണം. സിനിമാ മേഖലയിലെ എല്ലാ പുരുഷന്മാര്‍ക്കും ഇത് അപമാനമാണ്. ഇങ്ങനെയുള്ള ് പുരുഷന്മാര്‍ക്കിടയിലാണോ തങ്ങള്‍ ജീവിക്കുന്നത് എന്ന കാര്യം ഞ്ഞെട്ടലുണ്ടാക്കുന്നത് ആണെന്നും അവര്‍ പറഞ്ഞു. 
 
അതേ സമയം അന്തസോടെ സ്ത്രീയും പുരുഷനും ഒരുമിച്ചു കൈകോര്‍ത്താണ് നല്ല സിനിമ ഉണ്ടാകുന്നത് എന്നും പരാതിയുള്ളവര്‍ രംഗത്തു വരണമെന്നും പറഞ്ഞ ഉര്‍വശി സംഘടനയായതിനാല്‍ നിയമപരമായി മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന് അമ്മ പറയരുത് എന്നും ഉര്‍വശി പറഞ്ഞു. ഇത്രയും കാലം സിനിമയിലുണ്ടായിട്ട് മോശമായ ഒരു നോട്ടം പോലും ഉണ്ടായിട്ടിലെന്ന് പറഞ്ഞാല്‍ അത് കള്ളമാണെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

Russia- Ukraine War പറഞ്ഞത് വെറും വാക്കല്ല, ആണവ നയം തിരുത്തിയതിന് പിന്നാലെ യുക്രെയ്നെതിരെ ഭൂഖണ്ഡാന്തര മിസൈൽ ആക്രമണം നടത്തി റഷ്യ

തട്ടിപ്പുകാരില്‍ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ ഈ അഞ്ചു കാര്യങ്ങള്‍ ചെയ്യണം

അദാനിയെ ഇന്നുതന്നെ അറസ്റ്റ് ചെയ്യണം, സംരക്ഷണം നല്‍കുന്നത് പ്രധാനമന്ത്രി: രാഹുല്‍ ഗാന്ധി

അടുത്ത ലേഖനം
Show comments