Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലയ്യ സിനിമയുടെ ഷൂട്ടിനിടെ നടി ഉർവശി റൗട്ടേലക്ക് ഗുരുതര പരിക്ക്

Urvashi rautela

അഭിറാം മനോഹർ

, ബുധന്‍, 10 ജൂലൈ 2024 (13:21 IST)
സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നടി ഉര്‍വശി റൗട്ടേലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നടിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഫ്രീ പ്രെസ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. നന്ദമൂരി ബാലകൃഷ്ണ നായകനാവുന്ന പുതിയ സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.
 
ബാലകൃഷ്ണ നായകനാവുന്ന താത്കാലികമായി എന്‍ബികെ 109 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഉര്‍വശി റൗട്ടേല അപകടത്തില്‍പ്പെട്ടത്. അപകടവിവരം ഉര്‍വശി റൗട്ടേലയുടെ ടീം സ്ഥിരീകരിച്ചു. എല്ലിന് പൊട്ടലുള്ളതായി മികച്ച ചികിത്സ തന്നെ താരത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന എന്‍ബികെ 109 എന്ന സിനിമയില്‍ ബാലയ്യയ്ക്ക് പുറമെ ദുല്‍ഖര്‍ സല്‍മാനും ഒരു പ്രധാനവേഷം അവതരുപ്പിക്കുന്നുണ്ട്. പ്രകാശ് രാജാണ് സിനിമയിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ പേര് പെണ്ണ്'; പാട്ടിലെ വരികള്‍ ജീവിതത്തില്‍ സംഭവിച്ചത്, ഒരുപാട് പേര്‍ മെസേജ് അയക്കുന്നുണ്ടെന്ന് ഗൗരി ലക്ഷ്മി