Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഓം നമോ നാരായണായ'; ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അമൃത

Amritha Suresh and Gopi Sundar New Photos
, തിങ്കള്‍, 30 മെയ് 2022 (20:06 IST)
സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പമുള്ള മറ്റൊരു ചിത്രം പങ്കുവെച്ച് ഗായിക അമൃത സുരേഷ്. ഗോപി സുന്ദറിനും മകള്‍ക്കും ഒപ്പം ക്ഷേത്രത്തില്‍ നില്‍ക്കുന്ന ചിത്രമാണ് അമൃത പങ്കുവെച്ചത്. 
 
'ഓം നമോ നാരായണായ' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികള്‍ സൈബര്‍ അറ്റാക്ക് നടത്തുന്നതിനിടെയാണ് അമൃതയുടെ പുതിയ പോസ്റ്റ്. 
 
ഗോപി സുന്ദറിന്റെ ജന്മദിനമാണ് ഇന്ന്. ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നതായി അമൃത സുരേഷ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഗോപി സുന്ദറിനൊപ്പമുള്ള കിടിലന്‍ ചിത്രവും അമൃത പങ്കുവെച്ചു. 'എന്റെ' എന്ന ക്യാപ്ഷനും ഈ ചിത്രത്തിനൊപ്പം അമൃത നല്‍കിയിട്ടുണ്ട്. നിമിഷനേരം കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
 
ഇരുവരും പ്രണയത്തിലാണെന്നും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലാണെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങള്‍ തമ്മിലുള്ള അടുപ്പം പരസ്യമാക്കിയത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നെ പോലുള്ള തടിച്ചികളെയും തടിയന്മാരെയും കെട്ടിപ്പിക്കണം, അഴകിനെ അളക്കുന്ന സ്കെയിൽ ഇത്ര ചെറുതാണോ?