Publish Date: Wed, 08 Sep 2021 (17:03 IST)
Updated Date: Wed, 08 Sep 2021 (17:08 IST)
മലയാളികളുടെ പ്രിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ എത്തിയ താരം മോഡലിംഗ് രംഗത്തേക്ക്. ഒരു ജ്വല്ലറിയുടെ മോഡലായി താരം എത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
ഡിസൈനര്‍ ആഭരണങ്ങള്‍ അണിഞ്ഞ് മനോഹരിയായാണ് താരത്തെ കാണാനാവുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേര്‍ന്ന് എജി വ്ളോഗ്സ് എന്ന ഒരു യൂട്യൂബ് ചാനലും ഉണ്ട്.
അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡിനും ആരാധകര്‍ ഏറെയാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ സഹോദരിക്കൊപ്പം അമൃത മത്സരിക്കാന്‍ എത്തിയിരുന്നു.