Select Your Language

Notifications

webdunia
webdunia
webdunia
webdunia

അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രൻ മരിച്ച നിലയിൽ

അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രൻ മരിച്ച നിലയിൽ
, വെള്ളി, 29 ജൂലൈ 2022 (16:05 IST)
യുവനടൻ ശരത് ചന്ദ്രനെ(37) മരിച്ച നിലയിൽ കണ്ടെത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ശരത് ശ്രദ്ധേയനായത്. അങ്കമാലി ഡയറീസ് എന്ന സിനിമയിൽ ആൻ്റണി വർഗീസ് അവതരിപ്പിച്ച നായക കഥാപാത്രവുമായുള്ള ശ്രദ്ധേയമായ സംഘട്ടനരംഗത്തിൽ ശരത് ചന്ദ്രനും ഉണ്ടായിരുന്നു.
 
ഒരു മെക്സിക്കൻ അപാരത,സിഐഎ കൊമ്രേഡ് ഇൻ അമേരിക്ക,കൂടെ എന്നിവയാണ് ശരത് അഭിനയിച്ച മറ്റ് ചിത്രങ്ങൾ. ശരത്തിൻ്റെ അപ്രതീക്ഷിതമായ മരണത്തിൻ്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ആൻ്റണി വർഗീസ് അടക്കമുള്ളവർ സോഷ്യൽ മീഡിയയിലൂടെ ശരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടിക്കാലം മുതലേ സുഹൃത്തുക്കൾ, ഈ സിനിമ താരങ്ങളെ നിങ്ങൾക്കറിയാം !