ഇന്ത്യന്‍ 2: കമല്‍‌ഹാസന് വില്ലന്‍ അനില്‍ കപൂര്‍ !

അനുപം ശങ്കര്‍
ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (13:50 IST)
ബ്രഹ്‌മാണ്ഡ സംവിധായകന്‍ ഷങ്കറിന്‍റെ മാഗ്‌നം ഓപസ് ‘ഇന്ത്യന്‍ 2’ ചിത്രീകരണം പുരോഗമിക്കുകയാണ്. കമല്‍ഹാസന്‍ നായകനായി അഭിനയിക്കുന്ന സിനിമയില്‍ വില്ലനായി അനില്‍ കപൂര്‍ എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഈ പ്രൊജക്ടിനായി അനില്‍ കപൂര്‍ കരാറൊപ്പിട്ടുകഴിഞ്ഞതായാണ് അറിയാന്‍ കഴിയുന്നത്.
 
ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ 2വില്‍ നേരത്തേ വില്ലനായി അക്ഷയ് കുമാറിനെയും അജയ് ദേവ്ഗണിനെയുമാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഷങ്കറിന്‍റെ തന്നെ കഴിഞ്ഞ ചിത്രമായ 2.Oയില്‍ വില്ലനായി എത്തിയതുകൊണ്ട് അക്ഷയ് കുമാര്‍ ഇതില്‍ വേണ്ടെന്ന് തീരുമാനിച്ചു. അജയ് ദേവ്ഗണിനെ പരിഗണിച്ചെങ്കിലും അതും വര്‍ക്കൌട്ടായില്ല. ഒടുവില്‍ അനില്‍ കപൂര്‍ ഈ സിനിമയില്‍ വില്ലനായി എത്തുകയാണ്.
 
ഷങ്കര്‍ മുതല്‍‌വന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അതില്‍ അനില്‍ കപൂറായിരുന്നു നായകന്‍. ആ ബന്ധം ഈ പ്രൊജക്ടിലേക്ക് വില്ലനായി വരാന്‍ അനില്‍ കപൂറിനെ പ്രേരിപ്പിച്ചു.
 
കാജല്‍ അഗര്‍വാള്‍, സിദ്ദാര്‍ത്ഥ്, സമുദ്രക്കനി, രകുല്‍ പ്രീത് സിംഗ്, വിവേക്, ഡെല്ലി ഗണേഷ് തുടങ്ങിയവരും ഇന്ത്യന്‍ 2ല്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം രത്നവേലുവാണ്. 2020 തമിഴ് ന്യൂ ഇയറിന് ഇന്ത്യന്‍ 2 പ്രദര്‍ശനത്തിനെത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രാദേശിക അവധി

അടുത്ത ലേഖനം
Show comments