Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമ്പത്തിന് മാത്രമല്ല, തോറ്റ മറ്റ് എംപിമാർക്കും നിയമനം നൽകണം; ശ്രീമതി ടീച്ചറെ അമേരിക്കയിലോ യുഎന്നിലോ നിയമിക്കണം; സര്‍ക്കാരിനെ പരിഹസിച്ച് ജയശങ്കര്‍

ഇതേ മാതൃകയിൽ, പാലക്കാട് തോറ്റ എംപിയെ ചെന്നൈയിലും ആലത്തൂരില്‍ തോറ്റ എംപിയെ ബംഗളൂരുവിലും നിയമിക്കാമെങ്കില്‍ അവരുടെ സങ്കടവും തീരും.

Adv Jaya Shankar
, ബുധന്‍, 31 ജൂലൈ 2019 (13:15 IST)
ആറ്റിങ്ങല്‍ മുന്‍ എംപി ഡോ എ സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടുകൂടി ഡല്‍ഹിയില്‍ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ എ.ജയശങ്കര്‍ രംഗത്ത്. ‘സഖാവിന്റെ തൊഴിലില്ലായ്മ പരിഹരിക്കാനും അടൂര്‍ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്റിങ്ങലിലെ വോട്ടര്‍മാരെ തോല്‍പിക്കാനും സാധിച്ചു’വെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
 
ഇതേ മാതൃകയിൽ, പാലക്കാട് തോറ്റ എംപിയെ ചെന്നൈയിലും ആലത്തൂരില്‍ തോറ്റ എംപിയെ ബംഗളൂരുവിലും നിയമിക്കാമെങ്കില്‍ അവരുടെ സങ്കടവും തീരും. അയല്‍ സംസ്ഥാനങ്ങളുമായുളള ബന്ധവും മെച്ചപ്പെടും. തൃശ്ശൂരില്‍ തോറ്റ എംപിയെ പോണ്ടിച്ചേരിയില്‍ നിയമിക്കുന്നപക്ഷം സിപിഐക്കാര്‍ക്കും സന്തോഷമാകുമെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഉന്നാവോ പെൺകുട്ടിയുടെ കത്ത് ഇരുവരെ ലഭിച്ചില്ല, വാർത്തകളിലൂടെയാണ് കാര്യം അറിഞ്ഞത്'; വിശദീകരണം തേടി ചീഫ് ജസ്റ്റിസ്; അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം