Webdunia - Bharat's app for daily news and videos

Install App

അങ്ങനൊരു മരുഭൂമിയെ ഞാൻ കണ്ടിട്ടില്ല, ദീപികയ്ക്കൊപ്പമുള്ള കോമ്പിനേഷൻ സീനിൽ പേടിച്ചു: അന്ന ബെൻ

അഭിറാം മനോഹർ
ബുധന്‍, 3 ജൂലൈ 2024 (19:08 IST)
Anna Ben Kalki
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ സിനിമയായ കല്‍കി 2898ലൂടെ ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് മുന്നില്‍ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് മലയാളികളുടെ അന്നാ ബെന്‍. ശോഭന,ദീപിക പദുക്കോണ്‍,പ്രഭാസ്,അമിതാബ് ബച്ചന്‍,ദിഷ പത്താണി,ദുല്‍ഖര്‍ സല്‍മാന്‍,വിജയ് ദേവരകൊണ്ട തുടങ്ങി വമ്പന്‍ താരനിരയുണ്ടായിട്ടും സിനിമയില്‍ അന്നാബെന്‍ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധനേടിയിരുന്നു. അതിശക്തയായ കയ്റ എന്ന പോരാളിയുടെ വേഷത്തിലാണ് അന്ന ബെന്‍ സിനിമയിലെത്തിയത്.
 
 ഇപ്പോഴിതാ കല്‍കി സിനിമയെ പറ്റിയും സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള അനുഭവങ്ങളെ പറ്റിയും സില്ലി മോങ്ക്‌സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് അന്ന ബെന്‍. ആദ്യമായാണ് സിനിമയില്‍ ഫൈറ്റ് ചെയ്യുന്നത്. ഒരാളെ വേദനിപ്പിക്കാതെ ഇടിക്കണം എന്നെല്ലാമുള്ളത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ സ്റ്റണ്ട് ഡയറക്ടര്‍ നിക് പവല്‍ അതെല്ലാം കൃത്യമായി പഠിപ്പിച്ചു. ദീപിക പദുക്കോണുമായി സിനിമയില്‍ കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നു. ആ രംഗങ്ങള്‍ ചെയ്യാനായതില്‍ സന്തോഷമുണ്ട്. വലിയ ഡയലോഗായിരുന്നു എന്നതിനാല്‍ ആ രംഗം ചെയ്യുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു.
 
 എനിക്ക് തെലുങ്ക് അറിയില്ലായിരുന്നു. എന്റെ ഭാഗ്യത്തിന് ദീപികയ്ക്കും തെലുങ്ക് വശമുണ്ടായിരുന്നില്ല. രണ്ട് പേരും ഡയലോഗുകള്‍ പഠിച്ചാണ് പോയത്. സിനിമയില്‍ കാണുന്ന പോലെ സ്ഥലങ്ങളെ ഇല്ലായിരുന്നു. 80 ശതമാനം ഷൂട്ടുകളും ചെയ്തത് ഗ്രീന്‍ ഫ്‌ളോറിലാണ്. തറയില്‍ അല്പം മണല്‍ ഇട്ടിരുന്നു എന്ന് മാത്രമെ ഉണ്ടായിരുന്നുള്ളു. 2 വര്‍ഷത്തിനിടയില്‍ 15-20 ദിവസത്തെ ഷൂട്ടായിരുന്നു എനിക്കുണ്ടായിരുന്നത്. അത് ഒരുമിച്ചായിരുന്നില്ല. പല സമയങ്ങളിലായാണ് ഷൂട്ട് ചെയ്തത്. അന്ന ബെന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments