Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേക്ക് മുറിച്ച് സുരേഷ് ഗോപിയുടെ വിജയം ആഘോഷിച്ച് അനൂപ് മേനോന്‍, സിനിമ സെറ്റിലെ വിശേഷങ്ങള്‍

Anoop Menon celebrates Suresh Gopi's success by cutting the cake

കെ ആര്‍ അനൂപ്

, ചൊവ്വ, 4 ജൂണ്‍ 2024 (18:33 IST)
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി താമര വിരിച്ചിരിക്കുകയാണ് സുരേഷ് ഗോപി. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ബിജെപിയുടെ എംപി എന്ന പദവി കൂടി സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം കൂടിയായ സുരേഷ് ഗോപി. എല്ലാ കണ്ണുകളും തൃശ്ശൂരിലേക്ക് നീളുകയാണ്. മലയാള സിനിമയില്‍ നിന്നും പുതിയ എംപിയെ കിട്ടിയതില്‍ ചലച്ചിത്ര ലോകവും ആവേശത്തിലാണ്. നിരവധി പേരാണ് സുരേഷ് ഗോപിക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരിക്കുന്നത്. അതിന് പുറമേ സിനിമ സെറ്റുകളിലും ആഘോഷങ്ങള്‍ നടന്നു. നടന്‍ അനൂപ് മേനോന്‍ പുതിയ സിനിമയുടെ സെറ്റില്‍ കേക്ക് മുറിച്ചു കൊണ്ടാണ് സുരേഷ് ഗോപിയുടെ വിജയം ആഘോഷിച്ചത്.
 
അനൂപ് മേനോനും ഐശ്വര്യയും പ്രോജക്ട് ഡിസൈനര്‍ സജിത്ത് കൃഷ്ണനും കേക്ക് മുറിച്ചുകൊണ്ട് സുരേഷ് ഗോപിയുടെ വിജയം ആഘോഷിക്കുന്നു.
 
എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ആശംസകളുമായി സിനിമ താരങ്ങളും നേരത്തെ തന്നെ എത്തിയിരുന്നു.ജ്യോതികൃഷ്ണ, ഭാമ, സുധീര്‍, വീണ നായര്‍, റോഷ്‌ന ആന്‍ റോയ്, മുക്ത തുടങ്ങിയ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നു.
 
 സുരേഷ് ഗോപിയുടെ വീട്ടിന് പുറത്ത് ഭാര്യ രാധിക മധുരം വിതരണം ചെയ്തു.
 
 
 
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എം.പി' ബോര്‍ഡ് വീഴുന്നത് ഇഷ്ട വാഹനത്തില്‍,സുരേഷ് ഗോപി വണ്ടി വീട്ടിലേക്ക് എത്തിച്ചത് 2020-ല്‍ !