Webdunia - Bharat's app for daily news and videos

Install App

'ഫേസ്ബുക്ക് പേജ് തിരികെ കിട്ടി';പോസ്റ്റുകള്‍ ഹാക്കര്‍മാര്‍ ഡിലീറ്റ് ചെയ്‌തെന്ന് അനൂപ് മേനോന്‍

കെ ആര്‍ അനൂപ്
വെള്ളി, 4 ജൂണ്‍ 2021 (14:11 IST)
രണ്ടു ദിവസം മുമ്പായിരുന്നു നടന്‍ അനൂപ് മേനോന്‍ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്.ഫിലീപ്പിന്‍സില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നിരിക്കുന്നത്.രണ്ട് ദിവസത്തിനകം പേജ് വീണ്ടെടുക്കുവാന്‍ ആകുമെന്നും ഫേസ്ബുക്ക് അധികൃതരോട് ഹാക്കിങ്ങ് നടന്ന വിവരം അറിയിച്ചിട്ടുണ്ടെന്നും നടന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തിരികെ ലഭിച്ചത്തിന്റെ സന്തോഷത്തിലാണ് അനൂപ് മേനോന്‍. ആറുമാസം മുമ്പുള്ള പോസ്റ്റുകള്‍ അദ്ദേഹത്തിന് നഷ്ടമായി. നാലു ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലെന്നും നടന്‍ പറയുന്നു.
 
'ഒടുവില്‍, എന്റെ ഫേസ്ബുക്ക് പേജ് തിരികെ ലഭിച്ചു. എ.ഡി.ജി.പി മനോജ് അബ്രഹാം, ഷെഫീന്‍ അഹമദ് ഐ.ജി ഒഡീഷ, ഫേസ്ബുക്ക് അധികൃതര്‍, സൈബര്‍ ഡോം വിദഗ്ധരായ സുധീഷ്, ആനന്ദ് എന്നിവര്‍ക്ക് വലിയ നന്ദി. കഴിഞ്ഞ ആറുമാസത്തെ എന്റെ പോസ്റ്റുകള്‍ ഹാക്കര്‍മാര്‍ ഇല്ലാതാക്കി. എന്റെ 4 ലക്ഷം ഫോളോവേഴ്സും. 15 ലക്ഷം ഫ്രണ്ട്‌സ് ഉളള ഈ പേജ് ഇപ്പോള്‍ 11 ലക്ഷമായി കുറഞ്ഞു. സൈബര്‍ഡോമിന്റെയും ഫേസ്ബുക്ക് വിദഗ്ധരുടെയും നിര്‍ദ്ദേശപ്രകാരം സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്.
 
എല്ലാവരുടെയും ഫോണുകളില്‍ പ്രാമാണ്യ നടപടിക്രമങ്ങള്‍ ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഹാക്കര്‍മാര്‍ അപ്ലോഡുചെയ്യുന്ന തമാശയുള്ള പോസ്റ്റുകള്‍ സഹിച്ചതിന് നന്ദി. ഒരുപാട് സ്‌നേഹം വീണ്ടും കാണാം'- അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും

അടുത്ത ലേഖനം
Show comments