Webdunia - Bharat's app for daily news and videos

Install App

Anupama Parameswaran: തേപ്പുകാരി എന്ന സ്റ്റീരിയോടൈപ്പിനെ പൊളിച്ചെഴുതിയ കഥാപാത്രം: അനുപമ പറയുന്നു

അനുപമ പരമേശ്വരൻ അവതരിപ്പിച്ച കീർത്തി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

നിഹാരിക കെ.എസ്
തിങ്കള്‍, 30 ജൂണ്‍ 2025 (11:25 IST)
തമിഴ്നാട്ടില്‍ വലിയ സെന്‍സേഷനായി മാറിയ ചിത്രമാണ് ഡ്രാഗൺ. പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ചിത്രത്തിൽ കയാതു ലോഹർ, അനുപമ പരമേശ്വരൻ എന്നിവരായിരുന്നു നായികമാർ. ചിത്രത്തിൽ അനുപമ പരമേശ്വരൻ അവതരിപ്പിച്ച കീർത്തി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ കഥാപാത്രത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് അനുപമ.
 
തേപ്പുകാരി എന്ന സ്റ്റീരിയോടൈപ്പിനെ പൊളിച്ചെഴുതിയ കഥാപാത്രമാണ് ഡ്രാഗണിലെ കീർത്തിയെന്നും താൻ ഒരുപാട് എൻജോയ് ചെയ്താണ് ആ റോൾ അവതരിപ്പിച്ചതെന്നും അനുപമ റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 
 
'ഒരുപാട് പേർ അഭിനന്ദിച്ച കഥാപാത്രമാണ് ഡ്രാഗണിലെ കീർത്തി. സംവിധായകൻ എന്താണ് ആ കഥാപാത്രത്തിലൂടെ ഉദ്ദേശിച്ചത് അത് നടന്നു. ആ കഥാപാത്രത്തിന് ഉറപ്പായിട്ടും ഒരു ഇമ്പാക്ട് ഉണ്ടാക്കാനായിട്ടുണ്ട്. ഒരു നല്ല റോൾ ആണെങ്കിൽ അത് ഉറപ്പായും പ്രേക്ഷകരുടെ ഉള്ളിലുണ്ടാകും. ഞാൻ ഒരുപാട് എൻജോയ് ചെയ്തു അഭിനയിച്ച കഥാപാത്രമാണ് അത്. തേപ്പുകാരി എന്ന സ്റ്റീരിയോടൈപ്പിനെ ഡ്രാഗണിലെ കഥാപാത്രം പൊളിച്ചെഴുതി', അനുപമ പരമേശ്വരൻ പറഞ്ഞു.
 
ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിലാണ് ചിത്രം നേടിയത്. സിനിമ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചപ്പോഴും മികച്ച അഭിപ്രായമായിരുന്നു സ്വന്തമാക്കിയിരുന്നത്. 108.54 കോടിയാണ് ഡ്രാഗണിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ. അതേസമയം, ഓവർസീസിൽ നിന്ന് ചിത്രം 32 കോടി നേടി. സിനിമയുടെ ആഗോള കളക്ഷൻ 140 കോടിയാണ്. ലവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ചിത്രമാണ് ഡ്രാഗൺ.
 
കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിച്ച സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഴങ്ങുന്നത് മാറ്റത്തിന്റെ ശംഖൊലി?, ഇന്ത്യയ്‌ക്കൊപ്പം പഹല്‍ഗാം ഭീകരാക്രമണത്തെ എതിര്‍ത്ത് റഷ്യയും ചൈനയും

ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വായ്പ എടുക്കല്‍ ബുദ്ധിപരമായ നീക്കമോ?

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെത്തി: മോദിയുടെ ചൈന സന്ദര്‍ശനത്തിനിടെ പുകഴ്ത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നം, കുഞ്ഞിന് പ്രതിരോധ ശേഷി കുറവ്; ചികിത്സയിലുള്ളത് 10പേര്‍

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനത്തിനുള്ളിൽ സ്വഭാവിക ആവാസ വ്യവസ്ഥ, പദ്ധതിയുമായി സർക്കാർ

അടുത്ത ലേഖനം
Show comments