Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു'; മലയാളസിനിമ തന്നെ അവഗണിച്ചെന്ന് അനുപമ പരമേശ്വരൻ

താൻ മലയാള സിനിമയിൽ നിന്നും അവഗണന നേരിട്ടെന്ന് തുറന്ന് പറയുകയാണ് താരം.

Anupama Parameswaran

നിഹാരിക കെ.എസ്

, ചൊവ്വ, 17 ജൂണ്‍ 2025 (12:10 IST)
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമ പരമേശ്വരന്റെ അരങ്ങേറ്റം. ആദ്യ സിനിമയിലൂടെ തന്നെ സൗത്ത് ഇന്ത്യ മുഴുവൻ ശ്രദ്ധ നേടാൻ കഴിഞ്ഞു. എന്നാൽ, മലയാളത്തിൽ അനുപമയ്‌ക്ക് ഭാഗ്യമുണ്ടായില്ല. തമിഴിലും തെലുങ്കിലുമാണ് അനുപമ തിളങ്ങിയത്. ഇപ്പോഴിതാ താൻ മലയാള സിനിമയിൽ നിന്നും അവഗണന നേരിട്ടെന്ന് തുറന്ന് പറയുകയാണ് താരം.
 
മലയാള സിനിമയിൽ നേരിട്ട അവഗണനകൾ തുറന്നുപറഞ്ഞാണ് നടി അനുപമ പരമേശ്വരൻ രംഗത്തെത്തിയത്. സുരേഷ് ഗോപിയുമായി ഒന്നിക്കുന്ന ചിത്രം ‘ജെഎസ്കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അനുപമ. മലയാളത്തിൽ താൻ ഒരുപാട് അവഗണന നേരിട്ടെന്നും അഭിനയിക്കാൻ അറിയില്ലെന്ന അധിക്ഷേപം നേരിട്ടെന്നും ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയെന്നും അനുപമ പറഞ്ഞു.
 
‘ഒരുപാട് പേര് എന്നെ മലയാളത്തിൽ അവഗണിച്ചിരുന്നു. എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞിരുന്നു. ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങി’, എന്നായിരുന്നു അനുപമയുടെ വാക്കുകൾ. ‘ട്രോളിക്കോളൂ പക്ഷേ, കൊല്ലരുത്’, എന്നും അനുപമ പ്രേക്ഷകരോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ അനുപമയെ പിന്തുണച്ച് സുരേഷ് ഗോപി രംഗത്തെത്തി. മലയാളത്തിൽനിന്ന് അവഗണ നേരിട്ട് മറ്റുഭാഷകളിൽ പോയി വിജയിച്ച നടിമാരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, അതുപോലെ അനുപമയുടെ കരിയറിലും സംഭവിക്കുമെന്ന് സുരേഷ് ഗോപി ആശംസിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

MMMN Movie, PATRIOT: കേള്‍ക്കുന്നതെല്ലാം അടിസ്ഥാനരഹിതം, ഒരു സീന്‍ പോലും മാറ്റിയിട്ടില്ല; മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടി തന്നെ നായകന്‍