Anupama Parameswaran: 'അങ്ങനെയുള്ള വസ്ത്രങ്ങൾ ഞാൻ ധരിക്കാറില്ല, ആ വേഷം എനിക്ക് അൺകംഫർട്ടബിൾ ആയിരുന്നു': അനുപമ പരമേശ്വരൻ

നടിയുടെ ഏറ്റവും പുതിയ ചിത്രം പർദ്ദ റിലീസിന് തയ്യാറെടുക്കുകയാണ്.

നിഹാരിക കെ.എസ്
വ്യാഴം, 14 ഓഗസ്റ്റ് 2025 (14:17 IST)
പ്രേമം സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ അനുപമ പരമേശ്വരന് മലയാളത്തിൽ തിളങ്ങാനായില്ല. തുടക്കം മലയാള സിനിമയിലൂടെ ആയിരുന്നെങ്കിലും അനുപമ തിളങ്ങിയത് തെലുങ്കിലാണ്. നടിയുടെ ഏറ്റവും പുതിയ ചിത്രം പർദ്ദ റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ തില്ലു സ്ക്വയർ എന്ന ചിത്രത്തിലെ വേഷം തന്റെ യഥാർത്ഥ ജീവിതത്തിൽ നിന്ന് വളരെ ദൂരെ ആയിരുന്നുവെന്ന് പറയുകയാണ് നടി. 
 
ആ സിനിമയിൽ അഭിനയിച്ചതിന് വിമർശനങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ആ ചിത്രത്തിൽ താൻ ധരിച്ച വേഷങ്ങൾ യഥാർത്ഥ ജീവിതത്തിൽ താൻ ധരിച്ചിട്ടില്ലെന്ന് അനുപമ ചൂണ്ടിക്കാട്ടുന്നു. 
 
'തില്ലു സ്ക്വയർ എന്ന സിനിമയ്ക്ക് യെസ് പറയാൻ താൻ ഒരുപാട് സമയമെടുത്തു. എനിക്ക് രണ്ട് മനസ്സായിരുന്നു. തീരുമാനമെടുക്കാൻ വളരെ പ്രയാസം തോന്നിയ ഒരു സിനിമയാണത്. എന്റെ യഥാർത്ഥ സ്വഭാവത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ആ റോൾ. സിനിമയിൽ ധരിച്ച അത്തരം വസ്ത്രങ്ങൾ ഞാൻ റിയൽ ലൈഫിൽ ധരിക്കാറില്ല.
 
 
അനുപമ പരമേശ്വരനെ കൂടാതെ ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായി പ്രവീൺ കുന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രമാണ് പർദ്ദ. ആഗസ്റ്റ് 2 നാണ് സിനിമ തിയേറ്ററിൽ എത്തുന്നത്. അടുത്തിടെ സിനിമയുടെതായി പുറത്തുവിട്ട ട്രെയിലറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments