Select Your Language

Notifications

webdunia
webdunia
webdunia
webdunia

J.S.K: ഒ.ടി.ടി റിലീസിനൊരുങ്ങി സുരേഷ് ഗോപിയുടെ 'ജെഎസ്കെ'; എവിടെ കാണാം?

തിയേറ്ററിൽ ആദ്യ ആഴ്ചയിൽ വൻ സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

JSK

നിഹാരിക കെ.എസ്

, ബുധന്‍, 6 ഓഗസ്റ്റ് 2025 (14:53 IST)
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള'. പേരുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് സിനിമ തിയേറ്റർ പ്രദർശനത്തിനെത്തിയത്. തിയേറ്ററിൽ ആദ്യ ആഴ്ചയിൽ  വൻ സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ശേഷം സിനിമ ഇപ്പോൾ ഒടിടിയിൽ എത്തുകയാണ്. 
 
ആഗസ്റ്റ് 15 ന് സീ 5 വിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. വളരെ ശക്തമായ ഒരു പ്രമേയമാണ് വമ്പൻ കാൻവാസിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കോർട്ട് റൂം ത്രില്ലർ അല്ലെങ്കിൽ മാസ്സ് ലീഗൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായാണ് എത്തുന്നത്. 
 
ടൈറ്റിൽ കഥാപാത്രമായ ജാനകിയായി കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനമാണ് അനുപമ പരമേശ്വരൻ കാഴ്ച വെച്ചതെന്നാണ് പ്രേക്ഷക അഭിപ്രായം. ഇവരെ കൂടാതെ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്‌കർ അലി എന്നിവരും ശ്രദ്ധ നേടുന്നുണ്ട്. ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sandra Thomas: മോഹൻലാൽ എന്റെ ഒപ്പമാണെന്നാണ് കരുതുന്നത്; സാന്ദ്ര തോമസ്