Webdunia - Bharat's app for daily news and videos

Install App

'കണ്ണില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന കണ്ണുനീര്‍', കോവിഡ് ഭീതി ചിത്രം വരച്ച് അനുപമ പരമേശ്വരന്‍, കൈയടിച്ച് സോഷ്യല്‍ മീഡിയ !

കെ ആര്‍ അനൂപ്
വെള്ളി, 30 ഏപ്രില്‍ 2021 (09:03 IST)
രാജ്യത്ത് ദിനം പ്രതി വര്‍ദ്ധിച്ചുവരുന്ന കോവിഡ് കണക്കുകള്‍ ഏതൊരാളെയും പോലെ അനുപമ പരമേശ്വരനും ആശങ്കപ്പെടുത്തുന്നു. ഈ പ്രതിസന്ധി കാലഘട്ടത്തെ ചായങ്ങളുടെ സഹായത്താല്‍ പേപ്പറിലേക്ക് പകര്‍ത്തിയിരിക്കുകയാണ് നടി. മാസ്‌ക് അണിഞ്ഞ് കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഇറ്റിറ്റു വീഴുന്ന അനുപമയുടെ ചിത്രത്തിന് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. സാന്ദ്ര സെബാസ്റ്റ്യന്റെ ഒരു വിഡിയോയാണ് താരത്തിനെ വരയ്ക്കാന്‍ പ്രേരിപ്പിച്ചത്.
 
കോവിഡ് കാലഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചായിരുന്നു ഡോക്ടറുടെ വീഡിയോ.
 
'ഒരു മികച്ച കലാകാരിയല്ല. പക്ഷെ ഞാന്‍ എത്ര ആശങ്കയിലാണെന്നു പ്രകടിപ്പിക്കേണ്ടതുണ്ട്.നമ്മുടെ രാജ്യത്ത് മാത്രം 1 മുതല്‍ 17625735 വരെ രോഗികള്‍ ഇതാണ് യഥാര്‍ത്ഥ ആളുകള്‍'- അനുപമ പരമേശ്വരന്‍ തന്റെ ചിത്രത്തിനു താഴെ കുറിച്ചു.
 
'മണിയറയിലെ അശോകന്‍' എന്ന ചിത്രമാണ് നടിയുമായി ഒടുവില്‍ റിലീസ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ വടിവാളുമായി റോഡില്‍ ഇറങ്ങി ഭീഷണി; സിഖ് വംശജനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

ട്രംപിന് തിരിച്ചടി: തീരുവ നടപടികള്‍ നിയമവിരുദ്ധമെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി

പത്തനംതിട്ടയില്‍ എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെന്ന് നിഗമനം

പാലക്കാട്ടേക്ക് ഇനി ഷാഫിയും വേണ്ട; കര്‍ക്കശ നിലപാടുമായി ഡിസിസി

Kerala Weather: ഇന്ന് പൊതുവെ ശാന്തം, മഴ വടക്കോട്ട്

അടുത്ത ലേഖനം
Show comments