Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.3 ശതമാനമായി ഉയര്‍ന്നു; ചികിത്സയിലുള്ളത് 23,000 പേര്‍

തിരുവനന്തപുരം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.3 ശതമാനമായി ഉയര്‍ന്നു; ചികിത്സയിലുള്ളത് 23,000 പേര്‍

ശ്രീനു എസ്

, വെള്ളി, 30 ഏപ്രില്‍ 2021 (08:25 IST)
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 3,940 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,572 പേര്‍ രോഗമുക്തരായി. 23,000പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.3 ശതമാനമായി ഉയര്‍ന്നു.
 
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 3,439 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
 
ജില്ലയില്‍ പുതുതായി 5,359 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 64,569 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,078 പേര്‍ രോഗലക്ഷണങ്ങളൊന്നുമില്ലാതെ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് പൾസ് ഓക്‌സി മീറ്ററിന് ക്ഷാമം, ലഭ്യമായവ നിലവാരം കുറഞ്ഞവ, അമിത വില ഈടക്കുന്നുവെന്നും പരാതി