Webdunia - Bharat's app for daily news and videos

Install App

നടി പറയുന്നതെല്ലാം കള്ളം, പീഡിപ്പിച്ചെന്ന് പറയുന്ന സമയത്ത് അനുരാഗ് കശ്യപ് ശ്രീലങ്കയിലെന്ന് അഭിഭാഷക

Webdunia
ശനി, 3 ഒക്‌ടോബര്‍ 2020 (11:05 IST)
സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ഉയർന്ന ബലാത്സംഗകേസ് വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് അനുരാഗ് കശ്യപിന്റെ അഭിഭാഷക പ്രിയങ്കാ ഖിമാനി. പത്രക്കുറിപ്പിലൂടെയാണ് പ്രിയങ്കാ ഖിമാനി ഇക്കാര്യം വ്യക്തമാക്കിയത്. നടി പീഡനത്തിനിരയായി എന്ന് പറയുന്ന 2013 ഓഗസ്റ്റിൽ അനുരാഗ് ഒരുമാസക്കാലമായി ഇന്ത്യയിൽ ഉണ്ടായിരുന്നില്ല.ഇതിന്റെ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും ഖിമാനി പറഞ്ഞു.
 
ഒരു ടിവി പരിപാടിക്കിടെയാണ് അനുരാഗ് കശ്യപിനെതിരെ നടി ആരോപണം ഉന്നയിച്ചത്. എന്നാൽ തനിക്ക് നേരെ ഉയർന്ന ആരോപണങ്ങളെല്ലാം അനുരാഗ് കശ്യപ് തള്ളികളഞ്ഞു. ഇതിനെ തുടർന്ന് മുന്‍ ഭാര്യമാരും കാമുകിയും അനുരാഗ് കശ്യപിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. പിന്നീടാണ് നടി പോലീസിൽ പരാതി നൽകിയത്. തനിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അനുരാഗ് പൊലീസിനോട് നിഷേധിച്ചെന്നും അഭിഭാഷക പറയുന്നു. അപകീർത്തിപെടുത്താനാണ് നടി അനുരാഗിനെതിരെ പരാതി ഉന്നയിച്ചതെന്നും മീറ്റൂ മൂവ്‌മെന്റിനെ ഇങ്ങനെ ദുരൂപയോഗം ചെയ്തതിന് പരാതിക്കാരിക്കെതിരെ നടപടിയെടുക്കണമെന്നും പത്രക്കുറിപ്പിൽ അഭിഭാഷക ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴം നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കടന്നൽ കുത്തേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ

അടുത്ത ലേഖനം
Show comments