Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുൽ ഗാന്ധിക്കെതിരായ യുപി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധമെന്ന് മുഖ്യമന്ത്രി

രാഹുൽ ഗാന്ധിക്കെതിരായ യുപി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധമെന്ന് മുഖ്യമന്ത്രി
, വ്യാഴം, 1 ഒക്‌ടോബര്‍ 2020 (20:10 IST)
ഹത്രാസിൽ കൂട്ടബലാത്സംഗത്തിരായി കൊല്ലപ്പെട്ട പെൺക്കുട്ടിയുടെ കുടുംബം സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശ് പോലീസ് കയ്യേറ്റം ചെയ്‌ത നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാനുള്ള ഭരണഘടനാപരമായ സ്വാതന്ത്രവും ജനാധിപത്യ അവകാശവുമുണ്ടെന്നും എന്നാൽ അതിനെയെല്ലാം ഇല്ലായ്‌മ ചെയ്യുന്ന യു‌പി സർക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഇന്ന് ഉച്ചക്ക് ശേഷമാണ് കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി പോയത്. വഴിയിൽ വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് നടന്ന് പോകുകയായിരുന്ന രാഹുൽ ഗാന്ധിയെ യു‌പി പോലീസ് കയ്യേറ്റം ചെയ്യുകയായിരുന്നു. രാഹുൽ ഗാന്ധിയെ തടഞ്ഞ സംഭവം ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും. നടപടി പ്രതിഷേധാർഹവും അപലപനീയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു, 24 മണിക്കൂറിനിടെ 8145 പേർക്ക് രോഗം, 29 മരണം