Webdunia - Bharat's app for daily news and videos

Install App

ബാഹുബലിയ്ക്ക് അനുഷ്‌ക വാങ്ങിയത് 5 കോടിയോളം!, കത്തനാരില്‍ എത്തുമ്പോള്‍ പ്രതിഫലം എത്രയെന്നോ

അഭിറാം മനോഹർ
വ്യാഴം, 14 മാര്‍ച്ച് 2024 (14:15 IST)
Anushka shetty
മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ജയസൂര്യ നായകനായി എത്തുന്ന കത്തനാര്‍. സിനിമ പ്രഖ്യാപിച്ചപ്പോള്‍ കാര്യമായ പ്രകമ്പനമൊന്നും ഉണ്ടായില്ലെങ്കിലും സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതോടെയാണ് കത്തനാര്‍ മലയാളികള്‍ പ്രതീക്ഷിക്കുന്ന സിനിമയായി മാറിയത്. ഹോം എന്ന കുടുംബചിത്രം ഒരുക്കിയ റോജിന്‍ തോമസാണ് സിനിമയുടെ സംവിധാനം. 75 കോടി രൂപ മുതല്‍മുടക്കില്‍ വരുന്ന സിനിമ മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളില്‍ ഒന്നാണ്.
 
ജയസൂര്യയ്‌ക്കൊപ്പം തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായ അനുഷ്‌ക ഷെട്ടിയാണ് സിനിമയില്‍ നായികയായി എത്തുന്നത്. ബാഹുബലി സിനിമയുടെ വന്‍ വിജയത്തിന് ശേഷം തെന്നിന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടിയാണ് അനുഷ്‌ക. ബാഹുബലിയ്ക്ക് ശേഷം ഒരു സിനിമയ്ക്ക് കുറഞ്ഞത് 5 കോടിയാണ് താരം പ്രതിഫലം വാങ്ങുന്നത്. അവസാനമായി ഇറങ്ങിയ മിസ് ഷെട്ടി മിസ്റ്റര്‍ പോളി ഷെട്ടി എണ്ണ സിനിമയ്ക്കായി 6 കോടി രൂപയാണ് താരം വാങ്ങിയത്.
 
2020ല്‍ പുറത്തിറങ്ങിയ നിശബ്ദം എന്ന സിനിമയ്ക്ക് ശേഷം 3 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അനുഷ്‌ക മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി എന്ന സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍ പ്രതിഫലം കൂടുകയല്ലാാതെ കുറഞ്ഞുമില്ല.മലയാളത്തിലേക്കെത്തുമ്പോഴും അനുഷ്‌ക പ്രതിഫലത്തില്‍ കാര്യമായ വിട്ടുവീഴ്ച ചെയ്യാന്‍ സാധ്യതയില്ല. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന സിനിമ 3 ഷെഡ്യൂളുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയിരുന്നു. സിനിമയില്‍ അനുഷ്‌കയുടെ വേഷത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments