Webdunia - Bharat's app for daily news and videos

Install App

Yesmma Ban: അശ്ലീലകരമായ ഉള്ളടക്കം, യെസ്മ ഉൾപ്പടെ 18 ഒടിടി ആപ്പുകൾക്ക് നിരോധനം

അഭിറാം മനോഹർ
വ്യാഴം, 14 മാര്‍ച്ച് 2024 (13:31 IST)
അശ്ലീലമായ ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് ഒടിടി പ്ലാറ്റ്‌ഫോമുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകള്‍ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധനമേര്‍പ്പെടുത്തിയത്. ഇതിനൊപ്പം 19 വെബ്‌സൈറ്റുകള്‍, 10 ആപ്പുകള്‍, 57 സോഷ്യല്‍ മീഡിയ് അക്കൗണ്ടുകള്‍ എന്നിവയും നിരോധിച്ചു. സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നത്.
 
2000ലെ ഐടി നിയമത്തിലെ സെക്ഷന്‍ 67,67 എ, ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 292,1986ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ നിരോധന നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ പ്രഥമദൃഷ്ട്യാ ഉള്ള ലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സര്‍ഗാത്മകതയുടെയും പേരില്‍ അശ്ലീലവും ചൂഷണവും അനുവദിക്കാനാവില്ലെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഈ പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രീകരണവുമില്ലതായി അധികൃതര്‍ കണ്ടെത്തി. അധ്യാപക വിദ്യാര്‍ഥി ബന്ധം, അവിഹിത ബന്ധങ്ങള്‍ എന്നിങ്ങനെ അനുചിതമായ സന്ദര്‍ഭങ്ങളില്‍ നഗ്‌നതയും ലൈംഗീകതയുമാണ് ഈ സൈറ്റുകള്‍ ചിത്രീകരിക്കുന്നതെന്നും നിരോധനത്തിനുള്ള കാരണമായി ഐടി മന്ത്രാലയം പറയുന്നു.
 
നിരോധിക്കപ്പെട്ട ആപ്പുകള്‍
 
ഡ്രീസ് ഫിലിംസ്
വൂവി
യെസ്മ
അണ്‍കട്ട് അഡ്ഡ
ട്രൈ ഫ്‌ളിക്‌സ്
എക്‌സ് പ്രൈം
നിയോണ്‍ എക്‌സ് വിഐപി
ബേഷരംസ്
 
ഹണ്ടേഴ്‌സ്
റാബിറ്റ്
എക്‌സ്ട്രാ മൂഡ്
ന്യൂഫ്‌ളിക്‌സ്
മൂഡ് എക്‌സ്
മോജ് ഫ്‌ളിക്‌സ്
ഹോട്ട് ഷോട്ട്‌സ് വിഐപി
ഫുജി
ചിക്കുഫ്‌ളിക്‌സ്
പ്രൈം പ്ലേ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments