Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുഷ്‌ക ശര്‍മയുമായി 403 കോടി കരാര്‍, ആമസോണിനും നെറ്റ്ഫ്‌ളിക്‌സിനും വേണ്ടി സിനിമകള്‍ നിര്‍മിക്കാന്‍ നടി

അനുഷ്‌ക ശര്‍മയുമായി 403 കോടി കരാര്‍, ആമസോണിനും നെറ്റ്ഫ്‌ളിക്‌സിനും വേണ്ടി സിനിമകള്‍ നിര്‍മിക്കാന്‍ നടി

കെ ആര്‍ അനൂപ്

, ചൊവ്വ, 25 ജനുവരി 2022 (14:48 IST)
നടി അനുഷ്‌ക ശര്‍മയുമായി പുതിയൊരു കരാര്‍ ഉണ്ടാക്കിയിരിക്കുകയാണ് ഒടിടി ഭീമന്‍മാരായ ആമസോണും നെറ്റ്ഫ്‌ളിക്‌സും. നടിയുടെ ക്ലീന്‍സ്‌ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡുമായി 403 കോടിയുടെതാണ് കരാര്‍.
 
ഇനിയുള്ള 18 മാസങ്ങളില്‍ അനുഷ്‌കയുടെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന വെബ് സീരീസ്, സിനിമ എന്നിവ റിലീസ് ചെയ്യാനാണ് കരാറുണ്ടാക്കിയിരിക്കുന്നത്.
 
അനുഷ്‌കയുടെ സഹോദരനും ക്ലീന്‍സ്‌ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനുമായ കര്‍ണേഷ് എസ് ശര്‍മയാണ് ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്.
 
ഇനി വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍പ്രൈസ് ആണ്.
 
കൂടുതല്‍ വിവരങ്ങള്‍ വൈകാതെ വരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ സിനിമകളുടെ കഥ ആദ്യം കേള്‍ക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണോ? മറുപടി ഇതാ