Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചന്ദ്രമുഖി 2'ല്‍ നായികയാകാന്‍ അനുഷ്‌ക ഷെട്ടി ?

'ചന്ദ്രമുഖി 2'ല്‍ നായികയാകാന്‍ അനുഷ്‌ക ഷെട്ടി ?

കെ ആര്‍ അനൂപ്

, ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (10:04 IST)
ഡാന്‍സ് മാസ്റ്ററും സംവിധായകനുമായ രാഘവ ലോറന്‍സ് കഴിഞ്ഞ വര്‍ഷമായിരുന്നു ചന്ദ്രമുഖി 2 പ്രഖ്യാപിച്ചത്.പി വാസു സംവിധാനം സംവിധാനം ചെയ്യുന്ന കഴിഞ്ഞ മെയ് മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നു.പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ചിത്രത്തിലെ നായിക കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം.
 
'ചന്ദ്രമുഖി 2'ല്‍ അനുഷ്‌ക ഷെട്ടി നായികയായി എത്തുമെന്നാണ് പുതിയ വിവരം. നിര്‍മ്മാതാക്കള്‍ നടിയുമായി ചര്‍ച്ച നടത്തുകയാണ്.കിയാര അദ്വാനി, സിമ്രാന്‍, ജ്യോതിക തുടങ്ങിയവരുടെ പേരായിരുന്നു തുടക്കത്തില്‍ കേട്ടിരുന്നത്. എന്നാല്‍ അനുഷ്‌ക ഷെട്ടി പേര് വൈകാതെതന്നെ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
 
ഈ വര്‍ഷം ആദ്യം, സിനിമ ഉപേക്ഷിച്ചതായി ചില കിംവദന്തികള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും 'രുദ്രന്‍' എന്ന സിനിമയ്ക്ക് ശേഷം താന്‍ സിനിമ തുടങ്ങുമെന്നും ലോറന്‍സ് പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമാ തീയറ്ററുകള്‍ തുറന്നതു കൊണ്ട് ഈ നാട്ടില്‍ കോവിഡ് രോഗികളൊന്നും കൂടില്ലായിരുന്നു:വിനയന്‍