Select Your Language

Notifications

webdunia
webdunia
webdunia
webdunia

Anusree: ദിലീപേട്ടൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു, എന്നിട്ടും നിലനിൽക്കുന്നുവെങ്കിൽ അതിലൊരു സത്യമുണ്ട്: അനുശ്രീ

2015 മുതൽ ഇതുവരെയും അനുശ്രീയുടെ അടുത്ത സുഹൃത്താണ് ദിലീപ്.

Anusree

നിഹാരിക കെ.എസ്

, ചൊവ്വ, 22 ജൂലൈ 2025 (11:03 IST)
അടുത്ത വീട്ടിലെ കുട്ടി ഇമേജ് ആണ് നടി അനുശ്രീയ്ക്കുള്ളത്. സഹനടന്മാരുമായി സൗഹൃദം സൂക്ഷിക്കാറുള്ള അനുശ്രീ ഇവരോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. 2015 ൽ പുറത്തിറങ്ങിയ ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിൽ ദിലീപായിരുന്നു നായകൻ. 2015 മുതൽ ഇതുവരെയും അനുശ്രീയുടെ അടുത്ത സുഹൃത്താണ് ദിലീപ്. 
 
ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അനുശ്രീ. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടി ദിലീപിനെക്കുറിച്ച് പരാമർശിച്ചത്. ‌ദിലീപേട്ടൻ തന്റെ ഫാമിലിയാണെന്നും എന്തുണ്ടെങ്കിലും എന്ത് വിഷമവും പറയാൻ സ്പേസ് തന്നിരിക്കുന്ന ആളാണ് എന്നും അനുശ്രീ പറയുന്നു. 
 
'ചന്ദ്രേട്ടൻ ആണ് ഞങ്ങൾ ചെയ്ത സിനിമ. അന്നെനിക്ക് കുറച്ച് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഷൂട്ടിന്റെ സമയത്ത് ഒത്തിരി സപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ സ്നേഹം കൊണ്ടാണ് അദ്ദേഹത്തോട് കൂട്ടുകൂടിയത്. ഇത്ര വർഷങ്ങളായിട്ടും അതങ്ങനെ തന്നെ പോകുന്നു. ദിലീപേട്ടന്റെ മാനേജരും ഡ്രെെവറുമായ അപ്പുണ്ണി ചേട്ടനും ഞങ്ങളുടെ ബാച്ചാണ്. ഞങ്ങൾ കുടജാദ്രിയൊക്കെ പോയിട്ടുണ്ട്.
 
എനിക്ക് യാത്രയ്ക്ക് ഒപ്പം പുള്ളിയെ വേണമെങ്കിൽ ഞാൻ ദിലീപേട്ടനെ വിളിക്കും. പ്രൊഫഷണലി ആണെങ്കിലും പേഴ്സണലി ആണെങ്കിലും എന്റെ കുടുംബത്തെ പോലെ കരുതാൻ പറ്റുന്ന ആളാണ് ദിലീപേട്ടൻ. ഒരാളോട് സഹകരിക്കുന്ന കാര്യമാണ് ദിലീപേട്ടനിൽ നിന്നും പഠിക്കാനുള്ളത്. പ്രൊഫഷണൽ സ്പേസ് മാത്രമല്ലാതെ ഒരു പേഴ്സണൽ സ്പേസിലേക്ക് അവരെ കൊണ്ട് വരും. കുറേ ആൾക്കാർക്ക് മുഖംമൂടി ഇമേജുണ്ടെന്ന് പറയാറുണ്ട്.
 
അതൊന്നും ഇല്ലാതെ ഒരാളെ പേഴ്സണൽ സ്പേസിലേക്ക് കൊണ്ട് വന്ന് കരുതൽ കൊടുക്കാൻ പറ്റുന്നത് പുള്ളിയിൽ നിന്ന് കണ്ട് പഠിക്കേണ്ടതാണ്. ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും പുള്ളി അനുഭവിച്ചിട്ടുണ്ട്. അതൊക്കെ ആയിട്ടും ഇപ്പോഴും നിൽക്കുന്നു എന്നുണ്ടെങ്കിൽ അതിനകത്ത് സത്യമുണ്ടായിരിക്കണം. അത് പുള്ളി ചെയ്ത നല്ല കാര്യങ്ങൾ കൊണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നെന്നും അനുശ്രീ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty - Mahesh Narayanan Movie: ഇനി തീര്‍ക്കാനുള്ളത് വളരെ പ്രധാനപ്പെട്ട രംഗങ്ങള്‍; മമ്മൂട്ടിക്ക് 50 ദിവസത്തെ ഷൂട്ടിങ്