കിഷ്‌കിന്ധാ കാണ്ഡം പോലെ ഓണം ഫോട്ടോഷൂട്ടും ഹിറ്റ്; അടിപൊളി ലുക്കില്‍ അപര്‍ണ
1995 സെപ്റ്റംബര്‍ 11 നു ജനിച്ച അപര്‍ണയ്ക്ക് 29 വയസാണ് പ്രായം
സെറ്റ് സാരിയില്‍ ഗ്ലാമറസായി നടി അപര്‍ണ ബാലമുരളി. ഓണത്തോടു അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അപര്‍ണ നായികയായ കിഷ്‌കിന്ധാ കാണ്ഡം പോലെ ഓണം ഫോട്ടോഷൂട്ടും കലക്കിയിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.
1995 സെപ്റ്റംബര്‍ 11 നു ജനിച്ച അപര്‍ണയ്ക്ക് 29 വയസാണ് പ്രായം. തൃശൂര്‍ സ്വദേശിനിയായ അപര്‍ണ 2015 ല്‍ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലുമായി മുപ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസിലിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അപര്‍ണ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരു മുത്തശ്ശി ഗഥ, സണ്‍ഡേ ഹോളിഡേ, ബി ടെക്, അള്ള് രാമേന്ദ്രന്‍, സുരറൈ പോട്രു, 2018, രായന്‍ തുടങ്ങി ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമായി. സുരറൈ പോട്രുവിലെ അഭിനയത്തിനു 2020 ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി.
പിന്നണി ഗായികയായും അപര്‍ണ തിളങ്ങിയിട്ടുണ്ട്. മൗനങ്ങള്‍ മിണ്ടുമൊരീ നേരത്ത്, മഴ പാടും തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചത് അപര്‍ണയാണ്.