അപൂര്‍വ്വ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി അപൂര്‍വ്വ ബോസിന്റെ വിവാഹ വാര്‍ത്തയാണ് പുറത്തുവരുന്നത്.ധിമന്‍ തലപത്രയാണ് താരത്തിന്റെ ജീവിതപങ്കാളി. നേരത്തെ തന്നെ രണ്ടാളുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം നടി അറിയിച്ചത്.
കൊച്ചി സ്വദേശിയാണ് അപൂര്‍വ്വ.പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍, പൈസ പൈസ, പകിട, ഹേയ് ജൂഡ് തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.
സിനിമ തിരക്കുകളില്‍ നിന്ന് വിട്ടുനിന്ന് ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദം നടി എടുത്തു. ഐക്യരാഷ്ട്ര സഭയില്‍ ജോലിയും താരം നേടി.യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോ?ഗ്രാം കമ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ് ആയി ജോലിനോക്കുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലാണ് നടി ഇപ്പോള്‍ താമസിക്കുന്നത്.