Webdunia - Bharat's app for daily news and videos

Install App

ഹിന്ദു ബ്രൈഡല്‍ ലുക്കില്‍ സെറ്റ് സാരിയണിഞ്ഞ് അപ്‌സര, ബ്ലൗസില്‍ ആറ്റുകാലമ്മയുടെ രൂപം; ബ്ലൗസ് ഡിസൈന്‍ ചെയ്തവര്‍ ഒരു മാസം വ്രതമെടുത്തു

Webdunia
ചൊവ്വ, 30 നവം‌ബര്‍ 2021 (16:13 IST)
സാന്ത്വനം സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അപ്‌സര രത്‌നാകരനും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. മിനിസ്‌ക്രീനിലെ പ്രിയപ്പെട്ടവരും വളരെ അടുത്ത ബന്ധുക്കളുമാണ് ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. വിവാഹത്തിനു അപ്‌സര അണിഞ്ഞ സാരി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദു ബ്രൈഡല്‍ ലുക്കില്‍ സെറ്റ് സാരിയണിഞ്ഞ അപ്‌സര എല്ലാവരാലും ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ സാരിക്കും ബ്ലൗസിനും പിന്നില്‍ ചില രഹസ്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തുകയാണ് അപ്‌സര ഇപ്പോള്‍. 
 
വിവാഹത്തിന് ചുവന്ന നിറത്തിലുള്ള കസ്റ്റമൈസ്ഡ് ബ്ലൗസാണ് അപ്‌സര ധരിച്ചത്. ദേവി ഭക്തയായ അപ്‌സരയുടെ വിവാഹ സാരിയുടെ ബ്ലൗസില്‍ ആറ്റുകാല്‍ ദേവിയുടെ ചിത്രമായിരുന്നു ഡിസൈന്‍ ചെയ്തിരുന്നത്. തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ ബ്ലൗസ് ഡിസൈന്‍ ചെയ്തവരാണ് ഇത്തരത്തിലുള്ള ഒരു ആശയം മുന്നോട്ട് വെച്ചതും നടപ്പിലാക്കി തന്നതുമെന്നാണ് അപ്‌സര പറഞ്ഞത്. ദേവിയുടെ രൂപമാണ് ഡിസൈന്‍ ചെയ്യുന്നത് എന്നതിനാല്‍ തന്നെ ഒരു മാസം ഇതിന് പിന്നില്‍ പ്രവൃത്തിച്ചവര്‍ മാംസം ഉപേക്ഷിച്ച് വ്രതം നോറ്റാണ് ബ്ലൗസ് ഡിസൈന്‍ ചെയ്ത് എടുത്തതെന്നും അപ്‌സര പറഞ്ഞു.
 
'ഞാന്‍ ഭയങ്കര ദേവി ഭക്തയാണ്. അപ്പോള്‍ ദേവിയുടെ രൂപം വേണമെന്ന് പറഞ്ഞിരുന്നു. ഇന്നലെയാണ് ഈ ബ്ലൗസ് കണ്ടത്. ഭഗവതിയുടെ രൂപം വേണമെന്നേ ഞാന്‍ പറഞ്ഞുള്ളൂ. ബാക്കിയെല്ലാം അവരാണ് ചെയ്തത്. ഭഗവതിയുടെ രൂപമായതിനാല്‍ ചെയ്യുന്ന ആള്‍ക്കാരെല്ലാം ഒരു മാസം വ്രതമെടുത്തിരുന്നു. നോണ്‍ വെജൊക്കെ ഒഴിവാക്കി കൃത്യമായ വ്രതത്തിലായിരുന്നു അവര്‍. എല്ലാവരോടും നന്ദി പറയുകയാണ്,' അപ്‌സര പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍എസ്എസിന്റെ ആസ്ഥാനം ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന് രഹസ്യവിവരം; നാഗ്പൂരില്‍ ഡ്രോണ്‍ പറത്തുന്നതിന് 17 ദിവസം വിലക്ക്

Heavy Rain Alert: വരുന്നത് പെരുമഴ, ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഹോങ്കോങ്ങിലും ചൈനയിലും കൊവിഡ് വ്യാപിക്കുന്നു, തെക്ക് കിഴക്കൻ രാജ്യങ്ങളിൽ പുതിയ കൊവിഡ് തരംഗം? ഇന്ത്യ കരുതണം

ആരാണ് മെസ്സി വരില്ലെന്ന് പറഞ്ഞത്, നിങ്ങൾ കണ്ടോ, മെസ്സി എത്തും കളി കേരളത്തിൽ നടക്കും: വി അബ്ദുറഹിമാൻ

വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍: എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments