Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ കുഞ്ഞ് അപ്‌സരയുടേതല്ല; പ്രചരിക്കുന്നത് വ്യാജം

Apsara Ratnakaran
, ചൊവ്വ, 30 നവം‌ബര്‍ 2021 (13:08 IST)
സാന്ത്വനം സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അപ്‌സര രത്‌നാകരന്‍. സംവിധായകന്‍ ആല്‍ബിയും അപ്‌സരയും തമ്മിലുള്ള വിവാഹം ഇന്നലെ ചോറ്റാനിക്കരയില്‍ വച്ചാണ് നടന്നത്. അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 
 
അപ്‌സരയുടെ വിവാഹ വാര്‍ത്തയ്‌ക്കൊപ്പം തന്നെ താരവുമായി ബന്ധപ്പെട്ട മറ്റൊരു വ്യാജവാര്‍ത്തയും പ്രചരിക്കുന്നുണ്ട്. അപ്‌സര നേരത്തെ വിവാഹിതയാണെന്നും ഇത് രണ്ടാം വിവാഹമാണെന്നുമാണ് അതിലൊന്ന്. മാത്രമല്ല, അപ്‌സരയ്ക്ക് ആദ്യ വിവാഹത്തില്‍ മകനുണ്ടെന്നും പ്രചരിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം വ്യാജ പ്രചരണങ്ങളാണ്. ചേച്ചിയുടെ മകനൊപ്പമുള്ള അപ്‌സരയുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് അപ്‌സരയ്ക്ക് ഒരു മകനുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 
 
സീരിയര്‍ രംഗത്തെ സൗഹൃദത്തിലൂടെയാണ് അപ്സരയും ആല്‍ബിയും പ്രണയത്തിലായത്. അപ്സര മുഖ്യ വേഷത്തിലെത്തിയ 'ഉള്ളത് പറഞ്ഞാല്‍' എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പാറുക്കുട്ടി ഇപ്പോള്‍ നല്ല കുറുമ്പിയാണ്', ഉപ്പും മുളകും വീണ്ടുമെത്തുന്നു, ഈ മാറ്റങ്ങളോടെ