Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള മോഡൽ ഇങ്ങനെയാണ്, കേരളത്തിന് അനുകൂലമായി പോസ്റ്റ് പങ്കുവെച്ച എ ആർ റഹ്മാന് നേരെ സൈബർ ആക്രമണം

കേരള മോഡൽ ഇങ്ങനെയാണ്, കേരളത്തിന് അനുകൂലമായി പോസ്റ്റ് പങ്കുവെച്ച എ ആർ റഹ്മാന് നേരെ സൈബർ ആക്രമണം
, ഞായര്‍, 7 മെയ് 2023 (11:08 IST)
ദ കേരള സ്റ്റോറി സിനിമാ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുന്നതിനിടെ കേരളത്തിലെ മതസൗഹാർദ്ദം വ്യക്തമാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഗീത സംവിധായകൻ എ ആർ റഹ്മാനെതിരെ സൈബർ ആക്രമണം. കേരള സ്റ്റോറിയും റഹ്മാൻ്റെ സ്റ്റോറിയും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നും ദിലീപാണ് പിന്നീട് റഹ്മാനായി മാറിയതെന്നും കമൻ്റുകളിൽ പറയുന്നു.
 
കേരളത്തിലെ ഒരു മുസ്ലീം പള്ളിയിൽ വെച്ച് ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് എ ആർ റഹ്മാൻ പങ്കുവെച്ചത്. ഇതും കേരളത്തിലെ മറ്റൊരു കഥയാണ് എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷനായി റഹ്മാൻ കുറിച്ചത്. ഇതിന് പിന്നാലെയാണ് റഹ്മാനെതിരെ സൈബർ ആക്രമണം രൂക്ഷമായത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ഒരു സിനിമ മതി ജൂഡ് എന്ന സംവിധായകനെ വിലയിരുത്താന്‍,2018 എന്ന സിനിമയെ പ്രശംസിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍