നെയ്യാറ്റിൻകര ഗോപനോട് യാത്ര പറഞ്ഞ് മോഹൻലാൽ. ഇനി ചിത്രത്തിനായുള്ള കാത്തിരിപ്പ്. ലാലിൻറെ ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായെന്നും ഇനി ഒരു ദിവസത്തെ ജോലി കൂടി ബാക്കി ഉണ്ടെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. മാസും ആക്ഷനും മാത്രമല്ല നെയ്യാറ്റിൻകര ഗോപന്റെ കയ്യിൽ ഉള്ളത്, അടിപൊളി കോമഡി നമ്പറും ചിത്രത്തിൽ ഉണ്ടാകും. വളരെ ദുഷ്കരമായ ചിത്രീകരണത്തിനിടയിൽ അദ്ദേഹത്തിൻറെ ഇടപെടലുകൾ കാര്യങ്ങൾ എളുപ്പമാക്കി. മോഹൻലാലിൻറെ സഹകരണം അതിശയകരമായ ചിത്രീകരണം ആക്കി ആറാട്ടിനെ മാറ്റിയെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ശേഷിക്കുന്ന ജോലികൾ മാർച്ച് രണ്ടാം ആഴ്ചയിൽ പൂർത്തിയാക്കും. ഉദയകൃഷ്ണൻ തിരക്കഥയൊരുക്കിയ ആറാട്ട് ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ് മസാല എന്റർടെയ്‌റാണ്.
ശ്രദ്ധ ശ്രീനാഥ് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.