“മുത്തേ പൊന്നേ പിണങ്ങല്ലേ“ എന്ന ഗാനത്തിനു ശേഷം അരിസ്‌റ്റോ സുരേഷ് വീണ്ടും...
”എങ്ങാനും” എന്ന് തുടങ്ങുന്ന പുതിയ ഗാനത്തിലൂടെ അരിസ്‌റ്റോ സുരേഷ് വീണ്ടും
ആദ്യ ഗാനത്തിലൂടെ ഏവരുടെയും മനസ്സ് കീഴടക്കിയ നടനും ഗായകനുമായ അരിസ്‌റ്റോ സുരേഷ് മറ്റൊരു ഗാനവുമായി വീണ്ടും രംഗത്ത്. കഴിഞ്ഞ തവണ മലയാളികള്‍ ആഘോഷമാക്കിയ ഗാനമായിരുന്നു അരിസ്റ്റോ ആലപിച്ച ‘മുത്തേ പൊന്നേ‘ എന്ന പാട്ട്. ആക്ഷന്‍ ഹീറോ ബിജു എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിക്കാന്‍ ഈ കലാകാരനെ സാധിച്ചു.
‘ഡ്രൈ’ എന്ന പുതിയ സിനിമയില്‍ ”എങ്ങാനും” എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് ഇപ്പോള്‍ അരിസ്‌റ്റോ സുരേഷ് എത്തിയിരിക്കുന്നത്. ഈ ഗാനത്തിന്റെ രചന വിഎസ് സത്യനും സംഗീതം എംടി വിക്രാന്തും നിര്‍വ്വഹിച്ചിരിക്കുന്നു. റോഷന്‍, മാത്യൂസ്, നവാസ്, വിപിഷ് കുമാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രമാണിത്. അരിസ്റ്റോ സുരേഷിന്റെ പുതിയ ഗാനത്തെ പ്രേക്ഷകര്‍ ഒന്നടങ്കം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.