'ഒരുപാട് സ്നേഹിച്ചവർ ഹൃദയം തകർക്കുന്നു'; വൈകാരിക കുറിപ്പുമായി അർജുൻ ദാസ്, ബ്രേക്കപ്പ് ആണോയെന്ന് ആരാധകര്‍

കുറിപ്പിനോടൊപ്പം ഹാര്‍ട്ട്‌ബ്രേക്ക് ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്

രേണുക വേണു
വെള്ളി, 13 മാര്‍ച്ച് 2026 (14:57 IST)
Arjun Das
തെന്നിന്ത്യൻ താരം അർജുൻദാസിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയം. താൻ അതീവ  സങ്കടത്തിലാണെന്ന് തോന്നിക്കും വിധമുള്ള വൈകാരിക കുറിപ്പാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. ''ഒരാളെ ഒരുപാട് സ്‌നേഹിക്കുകയും, ഒടുവില്‍ അവര്‍ നമ്മുടെ ഹൃദയം തകര്‍ക്കുകയും ചെയ്യുമ്പോള്‍, എങ്ങനെയാണ് മുന്നോട്ട് പോകാന്‍ സാധിക്കുക?'' എന്നാണ് അര്‍ജുന്‍ കുറിപ്പിലൂടെ ചോദിച്ചിരിക്കുന്നത്.
 
കുറിപ്പിനോടൊപ്പം ഹാര്‍ട്ട്‌ബ്രേക്ക് ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. അതുകൊണ്ട് തന്നെ ആരാധകര്‍ ആശങ്കയിലായിരിക്കുകയാണ്. ബ്രേക്കപ്പ് സൂചന നല്‍കുന്നതാണ് അര്‍ജുന്റെ സ്റ്റോറി. പ്രണയത്തകർച്ചയാണോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. അതേസമയം പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരിക്കാം ചിലപ്പോൾ ഇങ്ങനെയൊരു കുറിപ്പ് പങ്കുവെച്ചതെന്ന് പറയുന്നവരും ഉണ്ട്.
 
കുറച്ചുനാള്‍ മുമ്പ് ഒരു യുവതിയ്‌ക്കൊപ്പമുള്ള അര്‍ജുന്‍ ദാസിന്റെ ചിത്രം ഏറെ ചർച്ചയായിരുന്നു. ഇരുവരും പുറം തിരിഞ്ഞു നില്‍ക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ യുവതിയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുകയായിരുന്നു. യുവതി ആരെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന ചോദ്യം. ഇതിനിടെ നടി ഐശ്വര്യ ലക്ഷ്മിയും അര്‍ജുന്‍ ദാസും തമ്മിൽ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ ഐശ്വര്യ തന്നെ ആ വാര്‍ത്തകള്‍ ശരിയല്ലെന്ന് പറഞ്ഞ് രം​ഗത്ത് വരികയായിരുന്നു. ആരാധകരുമായുള്ള സോഷ്യൽ മീഡിയ സംവാദത്തിനിടെ ഒരിക്കൽ അർജുൻ ദാസ് വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പ്രണയ വിവാഹമാണോ അറേഞ്ച്ഡ് വിവാഹമാണോ ഇഷ്ടം എന്ന ചോദ്യത്തിന് "വിവാഹമില്ല" എന്നായിരുന്നു നടന്റെ പ്രതികരണം.

2012 മുതൽ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ് അർജുൻ ദാസ്. 'കൈതി', 'മാസ്റ്റർ', 'വിക്രം', 'ഗുഡ് ബാഡ് അഗ്ലി' തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പവൻ കല്യാൺ നായകനായി അഭിനയിച്ച 'OG' എന്ന ആക്ഷൻ ചിത്രത്തിലാണ് അർജുൻ ദാസ് അവസാനമായി അഭിനയിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും

നവീന്‍ ബാബു കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്; നാല് കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് കോടതി

ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ ശിവാലിക് മുന്ദ്ര തുറമുഖത്ത് എത്തി

വിവാഹദിനത്തില്‍ സുഹൃത്തുക്കളുടെ സര്‍പ്രൈസ്; വധു കൊച്ചിയിലെ ആശുപത്രിയില്‍

ചായ നല്‍കിയില്ല; മലപ്പുറത്ത് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു

അടുത്ത ലേഖനം
Show comments