Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോർപിഡോ: ഫഹദ് ഫാസിലിനൊപ്പം നസ്ലിനും അർജുൻ ദാസും, പുതിയ ചിത്രം പ്രഖ്യാപിച്ച് തരുൺ മൂർത്തി

ടോർപിഡോ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

Torpido News movie announcement

നിഹാരിക കെ.എസ്

, വ്യാഴം, 1 മെയ് 2025 (11:50 IST)
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മുന്നേറുകയാണ്. അഞ്ച് ദിവസം കൊണ്ട് 100 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഇതിനിടെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. വമ്പൻ താരനിരയുമായാണ് ചിത്രം എത്തുന്നത്. ടോർപിഡോ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
 
ഫഹദ് ഫാസിൽ, നസ് ലെൻ, ഗണപതി, അർജുൻ ദാസ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആഷിഖ് ഉസ് മാൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബിനു പപ്പുവാണ്. ബിനു പപ്പുവിന്റെ രചനയിലാണ് അടുത്ത സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതെന്ന് നേരത്തെ തന്നെ തരുൺ മൂർത്തി പറഞ്ഞിരുന്നു. ഓപ്പറേഷൻ ജാവ മുതൽ തുടരുന്ന കൂട്ടുകെട്ട് ഇനിയും തുടരുമെന്ന് ബിനു പപ്പുവും പറഞ്ഞിരുന്നു.
 
 
ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിനായി സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമാണ്. വിവേക് ഹർഷനാണ് എഡിറ്റിങ്. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും ഗോകുൽ ദാസ് ആർട്ട് ഡയറക്ടഷനും നിർവഹിക്കുന്നു. ആക്ഷൻ ഴോണറിലുള്ള സിനിമയാകും ഇതെന്നാണ് സൂചന. 
 
അതേസമയം, തുടരും തിയേറ്ററുകളിൽ വലിയ വിജയമാണ് സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. ആറ് ദിവസത്തിനുള്ളിൽ ചിത്രം 100 കോടി സ്വന്തമാക്കി. ഒരു മാസത്തിനുള്ളിൽ 100 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രം കൂടിയാണിത്. നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രവും 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

TORPEDO: അടുത്ത ഹിറ്റടിക്കാന്‍ നസ്ലനും ഗണപതിയും, സംവിധാനം തരുണ്‍ മൂര്‍ത്തി; ഒപ്പം ഫഹദ് ഫാസില്‍ !