ബിലാലിനെ അമൽ നീരദ് ട്രോളുകൾക്ക് ഇട്ടുകൊടിക്കില്ല, ഇച്ചിരി വൈകിയാലും മുറ്റ് ഐറ്റം ഉണ്ടാകുമെന്ന് ബിഗ് ബി ആർട്ട് ഡയറക്ടർ

അഭിറാം മനോഹർ
ഞായര്‍, 3 നവം‌ബര്‍ 2024 (10:00 IST)
മലയാള സിനിമയുടെ ഗ്രാമര്‍ തന്നെ മാറ്റിയെഴുതിയ സിനിമയായിരുന്നു മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കിയ ബിഗ് ബി എന്ന സിനിമ. തിയേറ്ററുകളില്‍ വലിയ വിജയമാവാന്‍ സാധിച്ചില്ലെങ്കിലും പിന്‍കാലത്ത് മലയാള സിനിമാപ്രേക്ഷകര്‍ സിനിമയെ തലയിലേറ്റി. അതിനാല്‍ തന്നെ ബിഗ് ബിയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന അമല്‍ നീരദിന്റെ പ്രഖ്യാപനത്തെ വന്‍ ആഘോഷമായാണ് സോഷ്യല്‍ മീഡിയ കൊണ്ടാടിയത്.
 
 എന്നാല്‍ ഈ പ്രഖ്യാപനമുണ്ടായി വര്‍ഷങ്ങള്‍ കഴിയുമ്പോഴും ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. ഇപ്പോഴിതാ ബിഗ് ബിയുടെ രണ്ടാം ഭാഗമായി വരുന്ന ബിലാലിനെ പറ്റി ബിഗ് ബിയുടെ ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്ന ജോസഫ് നെല്ലിക്കല്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബിയിലാണ് ഞാനും അമലും ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത്. ശേഷം അന്‍വര്‍, ബാച്ച്‌ലര്‍ പാര്‍ട്ടി,ഭീഷ്മപര്‍വം, ഇപ്പോള്‍ ബോഗയ്ന്‍ വില്ലയില്‍ എത്തിനില്‍ക്കുന്നു. കുറച്ച് ക്ലാസായി ചെയ്യണം. സ്ഥിരം പാറ്റേണില്‍ അല്ലാത്ത സിനിമയാകണം. ആളുകള്‍ക്ക് വലിയ പ്രതീക്ഷയുള്ള സിനിമയാണ്. അതിനാല്‍ തന്നെ ട്രോള്‍ ചെയ്ത് കീറിമുറിക്കാനുള്ളത് ഇട്ട് കൊടുക്കരുത് എന്നത് അമലിന് നിര്‍ബന്ധമുണ്ട്. അമല്‍ നീരദിന്റെ അടിത്ത സിനിമ ബിഗ്ബി 2 ആണെന്ന് പറയാം പറ്റില്ല. വേറെയും കുറച്ച് പ്രൊജക്ടുകളുണ്ട്. ക്ലബ് എമ്മിനോട് സംസാരിക്കവെ ജോസഫ് നെല്ലിക്കല്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments