Webdunia - Bharat's app for daily news and videos

Install App

'നമുക്ക് വണ്ടിയില്‍ പോയിരിന്ന് ഓരോന്ന് അടിച്ചാലോ' അശോകന്‍ മമ്മൂട്ടിയോട് ചോദിച്ചു; തന്റെ പ്രിയപ്പെട്ട ഡ്രിങ്ക് തീര്‍ക്കരുതെന്നായി മമ്മൂട്ടി

Webdunia
ചൊവ്വ, 30 നവം‌ബര്‍ 2021 (10:57 IST)
യവനിക, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, അമരം തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചവരാണ് മമ്മൂട്ടിയും അശോകനും. സിനിമയിലെത്തിയ കാലം മുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. സ്വാതന്ത്ര്യത്തോടു കൂടി മമ്മൂട്ടിയുടെ വാഹനത്തില്‍ കയറാനും വീട്ടില്‍ കയറി ചെല്ലാനും സാധിക്കുംവിധം മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണ് അശോകന് ഉള്ളത്. 
 
അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമയുടെ ഷൂട്ടിങ് ദിനങ്ങളില്‍ താനും മമ്മൂട്ടിയും സമയം ചെലവഴിച്ചതിനെ കുറിച്ച് മമ്മൂട്ടി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അശോകന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഇടവേളകളില്‍ മമ്മൂട്ടിയുടെ വാഹനത്തില്‍ പോയിരിക്കുമെന്ന് അശോകന്‍ പറയുന്നു. 'മമ്മൂക്കയുടെ വാഹനത്തില്‍ ഒരു ചെറിയ ഫ്രിഡ്ജ് ഉണ്ട്. അതില്‍ എപ്പോഴും പിസ്ത മില്‍ക്ക് ഷെയ്ക്ക് ഉണ്ടാകും. മമ്മൂക്ക അത് കുടിക്കുമ്പോള്‍ ഒരു ഗ്ലാസ് എനിക്കും തരും. ഇടയ്‌ക്കെ ഷൂട്ടിങ് നടക്കുമ്പോള്‍ ഞാന്‍ മമ്മൂക്കയോട് ചോദിക്കും 'നമുക്ക് വണ്ടിയില്‍ പോയിരിന്ന് ഓരോന്ന് അടിച്ചാലോ' എന്ന്. 'നീ അത് മുഴുവന്‍ കുടിച്ച് തീര്‍ക്കോ' എന്ന് മമ്മൂക്ക എന്നോട് ചോദിക്കും. അങ്ങനെ മമ്മൂക്കയുമായി ഒരുപാട് നല്ല അനുഭവങ്ങള്‍ ഉണ്ട്,' അശോകന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

പോലീസുകാരന്റെ മരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പ്രാഥമിക നിഗമനം; നെഞ്ചില്‍ ചവിട്ടിയെന്ന് ദൃക്‌സാക്ഷി

അടുത്ത ലേഖനം
Show comments