Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കള്ളനാക്കുന്നു, കളിക്കളത്തിനു ശേഷം മുഴുനീള കള്ളന്‍വേഷം; നന്‍പകല്‍ നേരത്ത് മയക്കം ഹാസ്യചിത്രമെന്ന് റിപ്പോര്‍ട്ട്

ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കള്ളനാക്കുന്നു, കളിക്കളത്തിനു ശേഷം മുഴുനീള കള്ളന്‍വേഷം; നന്‍പകല്‍ നേരത്ത് മയക്കം ഹാസ്യചിത്രമെന്ന് റിപ്പോര്‍ട്ട്
, തിങ്കള്‍, 29 നവം‌ബര്‍ 2021 (17:09 IST)
സത്യന്‍ അന്തിക്കാട് ചിത്രം കളിക്കളം മമ്മൂട്ടിയുടെ വ്യത്യസ്ത വേഷപ്പകര്‍ച്ച കണ്ട സൂപ്പര്‍ഹിറ്റ് സിനിമയാണ്. മുഴുനീള ഒരു കള്ളന്‍ വേഷമാണ് കളിക്കളത്തില്‍ മമ്മൂട്ടി ചെയ്തത്. വലിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും കള്ളനാകുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത് കള്ളന്‍ വേഷമാണെന്നാണ് റിപ്പോര്‍ട്ട്. മുഴുനീള ഹാസ്യചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ വ്യത്യസ്തമായ വേഷ പകര്‍ച്ച കാണാമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടില്‍നിന്ന് മാത്രം 'മാനാട്'ന് 22 കോടി, നേട്ടം മൂന്ന് ദിവസം കൊണ്ട്