Publish Date: Wed, 23 Jun 2021 (10:18 IST)
Updated Date: Wed, 23 Jun 2021 (10:22 IST)
മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്.തന്റെ വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. ഞാന്‍ കുറവുകളില്ലാത്ത അമ്മയല്ലെന്ന് പറഞ്ഞുകൊണ്ട് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.
'ഞാന്‍ കുറവുകളില്ലാത്ത അമ്മയല്ല, പക്ഷെ എന്റെ കുട്ടിക്ക് വേണ്ടത് ഞാന്‍ തന്നെയാണ്... അതാണ് എല്ലാ കാര്യങ്ങളും'- അശ്വതി ശ്രീകാന്ത് കുറിച്ചു.
പത്മയെ ഗര്‍ഭിണിയായിരുന്ന കാലം മുഴുവന്‍ പലതരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. പ്രീ നേറ്റല്‍ യോഗയെക്കുറിച്ചു വിശദമായി യോഗ ദിനത്തില്‍ പറഞ്ഞിരുന്നു.