Webdunia - Bharat's app for daily news and videos

Install App

വയനാട് ദുരന്തം: പുതിയ സിനിമയുടെ റിലീസ് മാറ്റിവെച്ച് ആസിഫ് അലി

തങ്കത്തിന്റെ തിരക്കഥയില്‍ നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫിനൊപ്പം സുരാജ് വെഞ്ഞാറമൂടും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരിക്കുന്നു

രേണുക വേണു
വ്യാഴം, 1 ഓഗസ്റ്റ് 2024 (11:34 IST)
Adios Amigo

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ പുതിയ സിനിമയുടെ റിലീസ് മാറ്റിവെച്ച് ആസിഫ് അലി. ഓഗസ്റ്റ് രണ്ടിനു റിലീസ് ചെയ്യാനിരുന്ന ചിത്രം അഡിയോസ് അമിഗോയുടെ റിലീസാണ് നീട്ടിയത്. പുതിയ തിയതി അണിയറ പ്രവര്‍ത്തകര്‍ പിന്നീട് പ്രഖ്യാപിക്കും. ആസിഫ് അലി സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 
 
' അഡിയോസ് അമിഗോ റിലീസ് ഓഗസ്റ്റ് 2 ല്‍ നിന്നും മാറ്റിവെയ്ക്കുന്നു. നമ്മുടെ സഹോദരങ്ങള്‍ വിടപറയുമ്പോള്‍, ഒട്ടേറെ പേര്‍ക്ക് വീടും നാടും ഇല്ലാതാവുമ്പോള്‍,തകര്‍ന്നിരിക്കാതെ തോളോട് തോള്‍ ചേര്‍ന്ന്‌നില്‍ക്കാനും പ്രാര്‍ത്ഥിക്കാനും മാത്രമേസാധിക്കു. മറ്റൊന്നും ചിന്തിക്കാന്‍ ആവുന്നില്ല. നഷ്ടപ്പെട്ടതൊന്നും തിരികെ കിട്ടില്ലായിരിക്കും, പക്ഷെ മുന്നോട്ടു പോയെ പറ്റു നമുക്ക്. ആരുടെയും പ്രതീക്ഷകള്‍ ഒഴുകിപോവാതിരിയ്ക്കാന്‍ ഒരു മനസ്സോടെ ശ്രമിക്കാം, കൂടെനില്‍ക്കാം.' ആസിഫ് കുറിച്ചു. 
 
തങ്കത്തിന്റെ തിരക്കഥയില്‍ നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫിനൊപ്പം സുരാജ് വെഞ്ഞാറമൂടും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരിക്കുന്നു. ആഷിഖ് ഉസ്മാനാണ് നിര്‍മാണം. ഗോപി സുന്ദറും ജേക്‌സ് ബിജോയും ചേര്‍ന്നാണ് പാട്ടുകള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന കഠിനമായ നീർക്കെട്ട്, 20കാരനിൽ ഡെങ്കിപ്പനിയുടെ അപൂർവ വകഭേദം

പലസ്തീൻ അനുകൂല പ്രമേയവുമായി ഇന്ത്യ, അനുകൂലിച്ച് 124 രാജ്യങ്ങൾ, വിട്ടുനിന്ന് ഇന്ത്യ

ശാന്തിഗിരിയില്‍ പൂര്‍ണകുംഭമേള നാളെ

പേജർ സ്ഫോടനത്തിന് പിന്നാലെ ഹിസ്ബുള്ളയുടെ വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു, 9 മരണം, അടിയന്തിര യോഗം വിളിച്ച് യു എൻ രക്ഷാസമിതി

What is Pagers and Walkie-Talkies: പേജറുകളും വോക്കി ടോക്കികളും പൊട്ടിത്തെറിച്ചത് എങ്ങനെ? ലെബനനില്‍ സംഭവിച്ചത്

അടുത്ത ലേഖനം
Show comments