Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്റർ ഇളക്കിമറിക്കാൻ അതിരടി എത്തുന്നു; റിലീസ് തീയതി പുറത്ത്

മൾട്ടി സ്റ്റാർ ചിത്രമെന്നതിലുപരി ബേസിൽ - വിനീത് - ടൊവിനോ എന്നിവരുടെ മികച്ച അബിനയമുഹൂർത്തങ്ങൾ സമ്മാനിക്കുന്നതായിരിക്കും അതിരടിയെന്നാണ് ആരാധകരുടെ പ്രതീക്ഷ

Athiradi Movie, Malayalam Cinema, Basil Joseph, Vineeth Sreenivasan, Tovino Thomas

രേണുക വേണു

, ശനി, 17 ജനുവരി 2026 (11:46 IST)
ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ടൊവിനോ തോമസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന അതിരടി റിലീസ് തീയതി പുറത്ത്. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം മെയ് 14ന് തിയേറ്ററുകളിലെത്തും. ഡോ. അനന്തു എന്റർടൈൻമെൻറ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
 
സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.
 
മൾട്ടി സ്റ്റാർ ചിത്രമെന്നതിലുപരി ബേസിൽ - വിനീത് - ടൊവിനോ എന്നിവരുടെ മികച്ച അബിനയമുഹൂർത്തങ്ങൾ സമ്മാനിക്കുന്നതായിരിക്കും അതിരടിയെന്നാണ് ആരാധകരുടെ പ്രതീക്ഷ. ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കിയാണ് അതിരടി ഒരുങ്ങുന്നത്. 
 
അടുത്തിടെ, ചിത്രത്തിലെ ബേസിൽ ജോസഫിന്റെ കാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു. സാം ബോയ് എന്ന പേരിൽ സ്‌റ്റൈലിഷ് മാസ്സ് ലുക്കിലാണ് ബേസിലിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കോളേജ് വിദ്യാർഥിയുടെ ലുക്കിൽ ഗംഭീര മേക്കോവറിലാണ് ബേസിൽ ജോസഫിനെ ഇതിൽ കാണാൻ സാധിക്കുക.
ചിത്രത്തിന്റെ ടൈറ്റിൽ ടീസറും ചിത്രത്തിന്റെ ഫൺ എന്റർടെയ്‌നർ മൂഡ് പ്രേക്ഷകർക്ക് പകർന്നു നൽകുന്നുണ്ട്. മലയാളം കൂടാതെ, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രം​ഗങ്ങൾ; 'കാട്ടാളൻ' ടീസർ പുറത്ത്