ജോജു ജോര്‍ജും അനശ്വര രാജനും ഒന്നിച്ച 'അവിയല്‍' ഏപ്രില്‍ ഏഴിന് പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു.ഷാനില്‍ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത സിനിമയ്ക്ക് ഒ.ടി.ടി റിലീസ്.
ഇന്നുമുതല്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം ആസ്വദിക്കാം. ഇതുവരെ കാണാത്തവര്‍ സിനിമ കാണുകയും ഞങ്ങളോട് അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യണമെന്ന് നടി ആത്മീയ രാജന്‍ പറഞ്ഞു.
ജോസഫിനു ശേഷം ജോജുവും ആത്മീയയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. കേതകി നാരായണ്‍, ആത്മീയ, അഞ്ജലി നായര്‍, സ്വാതി, പ്രശാന്ത് അലക്‌സാണ്ടര്‍, ഡെയിന്‍ ഡേവിസ്, വിഷ്ണു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ സിറാജ്ജുദ്ധീന്‍ ആണ് നായകന്‍.പോക്കറ്റ് എസ്‌ക്യൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്.