Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ സിനിമ ആദ്യ ഗാനം! ശ്രേയ ഘോഷാലിന്റെ ശബ്ദം, മഞ്ജു വാര്യരുടെ 'ആയിഷ' റിലീസിനൊരുങ്ങുന്നു

ആദ്യ സിനിമ ആദ്യ ഗാനം! ശ്രേയ ഘോഷാലിന്റെ ശബ്ദം, മഞ്ജു വാര്യരുടെ 'ആയിഷ' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്

, വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (17:21 IST)
ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയുടെ ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ ആദ്യ ഗാനം നാളെ വൈകുന്നേരം അഞ്ചുമണിക്ക് പുറത്തുവരും. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയത്. ആലാപനം:ശ്രേയ ഘോഷാല്‍ .
 
നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇതുവരെ കാണാത്ത പുതിയ രൂപത്തിലാണ് മഞ്ജുവിനെ പുറത്തുവന്ന പോസ്റ്ററുകളില്‍ കാണാനായത്. ടൈറ്റില്‍ കഥാപാത്രത്തെ നടി തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂര്‍ണമായും ഗള്‍ഫ് നാടുകളിലാണ്.മലയാളത്തിനും അറബിക്കിനും പുറമെ ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രഞ്ജിത്ത് ശങ്കറിന്റെ ഫോര്‍ ഇയേഴ്‌സ്,ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുന്നു