Webdunia - Bharat's app for daily news and videos

Install App

അയ്യപ്പനും കോശിയും തെലുങ്കു റിമേക്ക്; പവൻ കല്യാണും വിജയ് സേതുപതിയും നേർക്കുനേർ !

കെ ആർ അനൂപ്
ബുധന്‍, 19 ഓഗസ്റ്റ് 2020 (23:32 IST)
സൂപ്പർഹിറ്റ് ചലച്ചിത്രം അയ്യപ്പനും കോശിയും മറ്റു ഭാഷകളിൽ റീമേക്ക് അവകാശം സ്വന്തമാക്കിയതോടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ടായിരുന്നു. ഇതാ, ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ പവൻ കല്യാൺ എത്തുന്നുവെന്ന് റിപ്പോർട്ട്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെയാണ് പവൻ അവതരിപ്പിക്കുക. അതേസമയം കോശി കുര്യനായി വിജയ് സേതുപതി എത്തുമെന്നും വാർത്തകളുണ്ട്. പവൻ കല്യാണിൻറെ ജന്മദിനമായ സെപ്റ്റംബർ രണ്ടിന്  ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പറയുന്നു. വെങ്കി അത്ലുരിയാണ് സംവിധാനം. ഹാരിക ഹസ്സിൻ ആണ് നിർമാണം.
 
അതേസമയം ചിത്രം ഹിന്ദിയിലും തമിഴിലും റീമേക്ക് ചെയ്യുന്നുണ്ട്. ജെ എ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ ജോൺ എബ്രഹാം ഹിന്ദി ചിത്രം നിർമ്മിക്കും. ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം നിർമ്മാതാവ് കതിരേശൻ വാങ്ങിയിരുന്നു. തമിഴ്പതിപ്പിൽ നായകന്മാരിൽ ഒരാളായി ശശികുമാർ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments