Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഓ മൈ കടവുളേ’ തെലുങ്ക് പതിപ്പിലും വിജയ് സേതുപതി !

‘ഓ മൈ കടവുളേ’ തെലുങ്ക് പതിപ്പിലും വിജയ് സേതുപതി !

കെ ആര്‍ അനൂപ്

, ചൊവ്വ, 21 ജൂലൈ 2020 (21:49 IST)
2020 ൽ റിലീസായ മനോഹരമായ തമിഴ് പ്രണയ ചിത്രമാണ് ‘ഓ മൈ കടവുളേ'. നടൻ അശോക് സെൽവൻ നായകനായെത്തിയ ഈ ചിത്രത്തിൽ വിജയ് സേതുപതിയും പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ഈ ചിത്രം റിലീസ് ആകുന്നതിനു മുമ്പ് തന്നെ തെലുങ്ക് റീമേക്ക് അവകാശം പിവിപി സിനിമ നേടിയിരുന്നു, തെലുങ്ക് റീമേക്കിൽ വിശ്വക് സെൻ ആണ് തമിഴിലെ അശോക് സെൽവന്റെ വേഷം ചെയ്യുന്നത്.
 
ഇപ്പോഴിതാ തെലുങ്ക് റീമേക്കിലും വിജയ് സേതുപതി എത്തുന്നു എന്ന് റിപ്പോര്‍ട്ട്. തമിഴിൽ ചെയ്ത അതേ വേഷം തന്നെയാണ് വിജയ് സേതുപതി റീമേക്കിലും അവതരിപ്പിക്കുന്നത് എന്നാണ് വിവരം. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല.
 
നവാഗതനായ അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഓ മൈ കടവുളേയിൽ റിതിക സിംഗും, വാണി ഭോജനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്‍‌ബീറിന് കാക്കകളെ പേടി, ദീപികയ്‌ക്ക് പാമ്പിനെയും !